ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ങ്ങനെ ഇരിക്കുകയാണു്. അവന്റെ ഇരിപ്പും കോമളമായ ആകൃതിയും കണ്ടു്, ആശാന്റെ കൗതുകവും ശ്രദ്ധയും ആ വഴിക്കു തിരിഞ്ഞു.
ബാലനെ ചൂണ്ടിക്കാണിച്ചുകൊണ്ട്, "ആ കുട്ടി ഏതാണു്? എന്നു ആശാൻ അണ്ണാവിയോടു ചോദിച്ചു.
അണ്ണാവി-“ഇന്നലെ ഞങ്ങൾ കച്ചേരിയിൽനിന്നു വരുമ്പോൾ ഇവൻ തുമ്പക്കാട്ട് ആൽത്തറയിൽ
കിടന്നിരുന്നു "
ആശാൻ "ഇങ്ങോട്ടുവരു കുട്ടി!" എന്നു് അവനെ കൈ മാടി വിളിച്ചു. അവൻ ഇറങ്ങിച്ചെന്നു.
ആശാൻ - "നിന്റെ പേരെന്താണു് ?"
കുട്ടി - "രാഘവൻ"
ആ-“രാഘവൻ! നിന്റെ സ്വദേശം എവിടെയാണ് ? രാഘവൻ സംശയിച്ചുനിന്നു. ആശാൻ വലിയ
കൗതുകത്തോടെ രാഘവനെ അടിമുടി സൂക്ഷിച്ചു നോക്കി.
അണ്ണാവി - (മന്ദഹസിച്ചുകൊണ്ട്) " രാഘവപുരം ദേവസ്വം കേസ് ജയിച്ചതും, രാഘവനെ കണ്ടുമുട്ടിയതും
ഒരു ദിവസമാണ്. ഒരു ദൈവയോഗം ഇതിലുണ്ടെന്നു തോന്നുന്നു."
ആശാൻ - (എന്തോ ആലോചനയിൽനിന്നു വിരമിച്ചതുപോലെ നിശ്വസിച്ചിട്ട്) "രാഘവപുരം അണ്ണാവിക്കും, രാഘവൻ എനിക്കും ഇരിക്കട്ടെ, എനിക്കു പ്രായം കടന്നുതുടങ്ങി. സഹായത്തിനു ആരും ഇല്ല.
ആരുടെ എങ്കിലും സഹായം കൂടാതെ നന്താവനം ഭംഗിയായി സൂക്ഷിക്കുന്നതിനും പ്രയാസമാണു്."
അണ്ണാ - "ക്ഷേത്രത്തിൽ മാലയും പുഷ്പാഞ്ജലിക്കും വേണ്ട