ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
4
ഗ്രന്ഥങ്ങൾ വായിച്ചു അൎത്ഥം പറയുന്നതിൽ ആശാനു് അസാമാന്യമായ മിടുക്കാണുണ്ടായിരുന്നതു്. ആശാനു് മതവിശ്വാസവും ഈശ്വരഭക്തിയും ദൃഢമായുണ്ടായിരുന്നു എങ്കിലും, അങ്ങനെയുള്ളവരെ ബാധിക്കാറുള്ള അന്ധവിശ്വാസങ്ങളും മറ്റും അദ്ദേഹത്തെ തീണ്ടുകപോലും ചെയ്തിരുന്നില്ല.
അണ്ണാവി - (ഒരു കസേര ചൂണ്ടിക്കാണിച്ചിട്ടു്) "ഇരിക്കണം ആശാനേ! ദേവസ്വം കേസിന്റെ വിധി
അറിഞ്ഞല്ലൊ.
ആശാൻ - "സന്തോഷമായി. ക്ഷേത്രകാൎയ്യങ്ങൾ ഇവിടുത്തെ ഭരണത്തിൽ ഇനി ഭംഗിയായി നടക്കുമെന്നുള്ളതിനു സംശയമില്ല."
അ - "ആശാനും ഇനി ജോലി ആയല്ലോ. ആറുവർഷമായി കെട്ടഴിക്കാതെ ഇരിക്കുന്ന ഗ്രന്ഥം അടുത്ത
വിഷുമുതൽ വായന തുടങ്ങാം. ആശാന്റെ വായന കേൾക്കാൻ കൊതിയായിരിക്കുന്നു."
ആ - "ഞാൻ വൃദ്ധനായി എങ്കിലും, എന്റെ ജോലി ഇനിയും നടത്തിക്കൊണ്ടിരിക്കാൻ
സന്തോഷമുണ്ട്. "
അണ്ണാവിയുടെ മകൻ മാധവൻ എന്ന കുട്ടിയെ അവന്റെ അദ്ധ്യാപകൻ ഗൃഹപാഠങ്ങൾ പഠിപ്പിച്ചുകൊണ്ടു് പൂമുഖത്തിന്റെ തെക്കേ വരാന്തയിൽ ഇരിക്കുകയായിരുന്നു. അതു തൃഷ്ണയോടെ ശ്രദ്ധിച്ചുകൊണ്ടു നാം കണ്ട ബാലൻ ഇരുന്നിരുന്നു. മാധവൻ പാഠങ്ങൾ പഠിക്കുന്നതു കേട്ടു് മറെറാന്നിലും ശ്രദ്ധയില്ലാതെ അവൻ അ