Jump to content

താൾ:Panchavadi-standard-5-1961.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
77

ക്കണം, കളിക്കണം എന്നല്ലാതെ മറ്റു വല്ല ചിന്തയും ഉണ്ടോ?"

ആ-“ചെറുപ്പമായതുകൊണ്ടും അച്ഛനെല്ലാം നോക്കിക്കൊള്ളും എന്നു വിചാരിച്ചും മാധവൻ സ്വല്പം കളിക്കാരനായിത്തീർന്നതാണ്. കുറെ കഴിയുമ്പോൾ അതൊക്കെ മാറിക്കൊള്ളും."

മീ--"മാധവനു ചെറുപ്പമാണെങ്കിൽ രാഘവനും ചെറുപ്പമാണല്ലോ. അവർ തമ്മിൽ എന്തൊരു വ്യത്യാസം."

ആ-“മാധവനെ നേർവഴിക്കു പരിശീലിപ്പിച്ചാൽ അവനും തൻകാൎയ്യം നോക്കാൻ ത്രാണിയുള്ളവനായിത്തീരും."

മീ--" അങ്ങനെ പരിശീലിപ്പിക്കാൻ ഒരാളു വേണ്ടേ ? ഞാൻ പറഞ്ഞാൽ അവനൊന്നും കേൾക്കയില്ല."

ആ--"അമ്മ പറഞ്ഞാൽ കേൾക്കയില്ലെങ്കിൽ അച്ഛൻ പറഞ്ഞു കേൾപ്പിക്കണം."

മീ--"ഓ! അച്ഛൻ പറഞ്ഞു കേൾപ്പിക്കുന്നു! അച്ഛനാണു അവനെ ലാളിച്ചു വഷളാക്കിയത്."

രാ--" മാധവൻ വഷളായിപ്പോയി എന്നു അമ്മ സംശയിക്കേണ്ട."

മി--"എന്നാൽ കുഞ്ഞൊരു കാര്യം ചെയ്യുക. മാധവനെക്കൂടി കുഞ്ഞു കൊണ്ടു നടന്നു കുഞ്ഞു പഠിച്ചതെല്ലാം അവനെയും പഠിപ്പിക്കുക."

രാ--"മാധവൻ വരുമെങ്കിൽ ഞാൻ കൂടി കൊണ്ടു പോകാം. പക്ഷേ നന്താവനത്തിലെ താമസം മാധവനു ഹിതമായിത്തീരുമോ എന്നറിഞ്ഞില്ല."

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/81&oldid=222273" എന്ന താളിൽനിന്ന് ശേഖരിച്ചത്