മീ--"കുഞ്ഞു നന്ദാവനത്തിൽ ഇനി എന്തിനു
പോകുന്നു? ഇവിടെ താമസിക്കാമല്ലോ. ഇതു നിൻറ
വീടാണെന്നു തന്നെ നീ വിചാരിച്ചു കൊള്ളുക. ഇവിടെ
താമസിച്ചാൽ മൈഥിലിയേയും കൂടി പാട്ടോ, ശ്ലോകമോ
കഥയോ ഒക്കെ പഠിപ്പിക്കാമല്ലോ? "
രാ- "ഈ വയസ്സുകാലത്തു ആശാനെ തനിച്ചു
നന്താവനത്തിൽ ആക്കിട്ട്" ഞാൻ ഇവിടെ താമസിച്ചു
സുഖമെടുക്കുന്നതു ഭംഗിയാണോ?"
മീ- "എന്നാൽ ആശാനും കൂടെ ഇവിടെത്തന്നെ
താമസിക്കട്ടെ"
രാ - "അപ്പോൾ പിന്നെ നന്ദാവനത്തിൽ ആരു
മില്ലാതെ വരുമല്ലോ."
അ-"ആരുമില്ലാതെ വരുന്നതെന്തിനു ? അവിടെ
രാഘവൻ പറയനുണ്ടല്ലോ. അവൻറ സഹായ
ത്തിനു് പറക്കുടുംബത്തെ ആക്കീട്ടുമുണ്ടു്.
പോരെങ്കിൽ ഒന്നുരണ്ടു പറക്കുടുംബത്തെ കൂടി അവിടെ
ആക്കാം."
മീ-"ഇതു അത്ര വലിയ കാര്യമായിട്ട് ആലോചിക്കാനെന്തിരിക്കുന്നു. നന്താവനം അത്ര ദൂരത്തിലെങ്ങുമല്ലല്ലോ. രണ്ടുരണ്ടര നാഴിക ദൂരമല്ലേ ഉള്ളൂ. ഇവിടെ ഇരുന്നുകൊണ്ടും അവിടത്തെ കാര്യം അന്വേഷിക്കാമല്ലോ."
രാ-"ഏതായാലും ഞാൻ അവിടെ ഒന്നുപോയി
അവിടത്തെ സ്ഥിതി എങ്ങനെയിരിക്കുന്നു എന്നു അന്വേഷിച്ചിട്ട് പിന്നെയെല്ലാം തീർച്ചപ്പെടുത്താം."
രാഘവൻ ഇങ്ങനെ പറഞ്ഞത് ആശാനോടു്
സ്വകാര്യമായി ഈ വിഷയത്തെപ്പറ്റി ആലോചിക്കാ
നായിരുന്നു.
താൾ:Panchavadi-standard-5-1961.pdf/82
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
78