ആശാ :- "എന്റെ ഷഷ്ടിപൂർത്തി ഈ മാസത്തിലാണു . അതു കഴിഞ്ഞാലുടനെ ഞാനൊരു തീർത്ഥയാത്രയും നിശ്ചയിച്ചിരിക്കയാണ്."
അണ്ണാ: -- "തീത്ഥയാത്ര കുറെനാൾ കൂടി കഴിഞ്ഞി?"
ആശാ:- " നീട്ടിവയ്ക്കാൻ നിവർത്തിയില്ല."
അണ്ണാ:-- “ആശാനും രാഘവനും ഇങ്ങനെ ഒഴിഞ്ഞാൽ ആശാൻ പലപ്പോഴും പറയാറുള്ളതുപോലെ രാമപുരം ദേവസ്വം ഒരു മാതൃകാദേവസ്വമാക്കി തീർക്കാനുള്ള എന്റെ ആഗ്രഹം എങ്ങനെ സഫലമായിത്തീരും?"
ആശാ:- ഉൽസാഹമുള്ള പക്ഷം രാഘവനു പഞ്ചവടിക്കാൎയ്യവും ദേവസ്വം കാൎയ്യവും നടത്താൻ കഴിയാത്തതല്ല."
രാ:-- "ഞാൻ ദേവസ്വം കാൎയ്യം കൂടി ഏൽക്കണമെന്നാണോ?"
ആ--"രാഘവൻ അങ്ങനെ ചെയ്യണമെന്നു ഞാൻ പറയുന്നില്ല. ഉൽസാഹമുള്ള ഒരാൾക്കു ഈ രണ്ടുജോലികളും ഒരേ കാലത്തു ചെയ്യാവുന്നതാണെന്നേ ഞാൻ പറയുന്നുള്ളൂ."
രാഘവൻ ചിന്താനിമഗ്നനായി നിൽക്കുന്നതു കണ്ട് മീനാക്ഷിയമ്മ ചോദിച്ചു: “എന്തുകുഞ്ഞേ, മിണ്ടാതെ നിൽക്കുന്നത്? ദേവസ്വം കുഞ്ഞിന്റെ തനതാണെങ്കിൽ കുറെ പുതുവൽ ദേഹണ്ണിക്കാനുണ്ടെന്നുവച്ചു ദേവസ്വം കാൎയ്യം അന്വേഷിക്കാതിരിക്കുമോ?"
രാ--" മാധവനെ ഏല്പിക്കരുതോ?"
മീ--"നല്ല കഥയായി! അവനു ഉണ്ണണം, ഉടു