ച്ചുകൊണ്ടു അവന്റെ വാലിൽ കടിച്ചുതൂങ്ങിയ മറ്റേ പട്ടിയേയും കൊണ്ട് അവൻ ആറ്റിൽചാടി. ആറ്റിൽ ചാടിയപ്പോഴേക്കും വാലിൽ തൂങ്ങിക്കിടന്ന വേട്ടപ്പട്ടി പിടിവിട്ടു തെറിച്ചുപോയി. എങ്കിലും പ്രാണരക്ഷയ്ക്കായി ആ ദുർഘടം വീണ്ടും ശങ്കുവിന്റെ വാലിൽ പിടികൂടി. ശങ്കു കാലുകൊണ്ടു് ഒരു തൊഴി കൊടുത്തതോടുകൂടി ആ നായുടെ കഥകഴിഞ്ഞ് അതു ആറ്റിൽകൂടി ഒഴുകിത്തുടങ്ങി.
ശങ്കു യാതൊരു കൂസലും കൂടാതെ തന്റെ യജമാനന്റെ പിന്നാലെ ഇടുക്കുചാലിലേക്കു പ്രവേശിച്ചു. ശങ്കുവിന്റെ വരവുകണ്ടു് രാഘവൻ ധൈൎയ്യം അവലംബിച്ച്, ഒഴുകിപ്പോയ മനുഷ്യനെ ഒരു കൈ കൊണ്ടു താങ്ങി, മറ്റേ കൈകൊണ്ട് ശങ്കുവിന്റെ മുതുകിൽ പിടിച്ചു കിടന്നു. ഒഴുക്കിന്റെ ശക്തികൊണ്ടു് മേല്പോട്ടു നീന്തുക പ്രയാസമെന്നുകണ്ടു് ശങ്കു കീഴ്പോട്ടേക്കുതന്നെ നീന്തി. ഏകദേശം ഒരു ഇരുന്നൂറുവാര ദൂരത്തിലെത്തിയപ്പോൾ ഗുഹപോലുള്ള ഇടുക്കുചാലിൽ നിന്നു, രാഘവനും ശങ്കുവും ബോധരഹിതനായി രാഘവൻറെ കൈയ്യിൽ തങ്ങിക്കിടന്ന ആളുംകൂടി വെളിക്കുവന്നു. പക്ഷേ വെളിക്കുവന്നതു മൃത്യുവിന്റെ വായിലേക്കുതന്നെയായിരുന്നു.
ഒരു നൂറുവാര താഴെയാണു് അമരാവതിയിലെ അതിപ്രസിദ്ധമായ വെള്ളച്ചാട്ടം. അതിന്റെ ഗംഭീരധ്വനി അത്യുച്ചത്തിൽ അവിടെ കേൾക്കാമായിരുന്നു. ജന്തുസഹജമായ ആപൽബോധംകൊണ്ടു് ശങ്കു ഭ്രമിച്ചു തുടങ്ങി. ഏതെങ്കിലും ഒരു കര പറ്റണമെന്നു വിചാരിച്ച് അവൻ ഇരുകരകളിലേക്കും മാറി മാറി നോക്കി. ഓരോ സെക്കന്റ് കഴിയുംതോറും അവർ വെള്ളച്ചാട്ട