ക്കിക്കൊണ്ടു രാഘവൻ നിൽക്കുന്പോൾ ശംകുവിൻറെ ഭാവം ആകപ്പാടെ ഒന്നു പകർന്നു. ആ മൃഗം തല ഉയർത്തിപ്പിടിച്ച് അതിൻറെ സ്വാഭാവികമായ രൂക്ഷത പ്രകാശിപ്പിക്കുന്നതു കണ്ട് രാഘവൻ തന്നെ അന്ധാളിച്ചു. കിഴക്കു നിന്നു ഒരു നിലവിളിയും ഘോഷവും കേട്ടു തുടങ്ങി. രണ്ടു വലിയ വേട്ടപ്പട്ടികൾ നദിയിലേക്കു നോക്കിക്കൊണ്ടു ബദ്ധപ്പെട്ടു വരുന്നുണ്ടായിരുന്നു. അവർ ഒരു വളവുതിരിഞ്ഞു വരികയായിരുന്നതിനാൽ, ഒരു നൂറുവാര അകലത്തെത്തിയ ശേഷമേ രാഘവൻ അവയെ കണ്ടുള്ളൂ. ആരോ ഒരാൾ വെള്ളത്തിൽ വീണു മുങ്ങിയും പൊങ്ങിയും തുടിച്ചൊഴുകുന്നത് രാഘവൻ ഒരു ഒറ്റനോട്ടത്തിന് മനസ്സിലാക്കിക്കൊണ്ട് മുന്നോട്ടുപാഞ്ഞു. ആരെന്നും എന്തെന്നും ഒന്നും ആലോചിക്കാതെ അവൻ നദിയിലേക്കു കുതിച്ചുചാടി. കരയുടെ ഉയർച്ചകൊണ്ടു വെള്ളത്തിൽ ഊക്കോടുകൂടിയാണ് അവൻ ചെന്നുവീണത്. വീണപാടെ താണു. വെള്ളത്തിൽ നല്ല പരിചയമുണ്ടായിരുന്ന രാഘവൻ മുങ്ങി നിവർന്നു നോക്കിയപ്പോഴേക്കു നദിയിൽ ഒഴുകി വന്ന ആൾ രാഘവൻ ഉയർന്നേടത്തു നിന്ന് രണ്ടു ദണ്ഡ് അകലത്തിലായി. നാലു ദണ്ഡുകൂടി ഒഴുകിയാൽ നദീമ്ദധ്യത്തിലുള്ളതായി മുൻവിവരിച്ച പാറയിൽ ചെന്നു മുട്ടും. രാഘവൻ ഊക്കാസകലം പ്രയോഗിച്ചു മുന്നോട്ടു നീന്തി തൊട്ടുതൊട്ടില്ല എന്ന ദിക്കായപ്പോൾ ഒഴുകിവന്ന ആളും രാഘവനുംകൂടി പാറയിൽ ചെന്നുമുട്ടി രണ്ടുപേരും പാറയുടെ രണ്ടു വശങ്ങളിലുംകൂടി കീഴ്പോട്ടു ഒഴുകി ഇടക്കുചാലിൽ പ്രവേശിച്ചു. ഈ സന്ദർഭത്തിൽ ശംകു എന്തുചെയ്കയായിരുന്നു? അവനോടെതിരിട്ട വേട്ടനായ്ക്കളിൽ ഒന്നിനെ സംഹരി
താൾ:Panchavadi-standard-5-1961.pdf/62
ദൃശ്യരൂപം