പതിമൂന്നാം അദ്ധ്യായം ഒരു ദിവസം നന്താവനത്തിലെ ജോലികളെല്ലാം തീർത്ത്, രാഘവൻ പതിവനുസരിച്ച് അവൻറെ പോത്തുമായി ചിറയിലിറങ്ങി കാട്ടിലേക്കു നടന്നു. ചടയനെ കണ്ടുകിട്ടിയ പാറയിൽകൂടി മേല്പോട്ടുകയറി, തോടൊഴുകിയിരുന്ന ചാലിൽകൂടി അവൻ പിന്നെയും മുന്നോട്ടു നടന്ന് വളഞ്ഞും തിരിഞ്ഞും രണ്ടുനാഴിക ദൂരത്തോളം ചെന്നപ്പോൾ രാഘവൻ അമരാവതിയാറ്റിൽ എത്തി. തെളിഞ്ഞൊഴുകിയിരുന്ന അമരാവതി കലങ്ങി മറിഞ്ഞു ഊക്കോടൊഴുകുന്നതു രാഘവൻ കണ്ടു വിസ്മയിച്ചു. തലേനാൾ കണ്ട മഴക്കോള് മറിഞ്ഞു മലയിൽ ചെന്നു പെയ്തു നിമിത്തമുണ്ടായ. വെള്ളപ്പൊക്കമായിരിക്കാമെന്ന് അവൻ ഊഹിച്ചു. കുറേ നേരം നദിയുടെ ചുഴികളോടുകൂടിയ ഒഴുക്കു നോക്കിക്കൊണ്ടു നിന്നശേഷം അവൻ നദിയുടെ കരയിൽക്കൂടി കിഴോട്ട് (പടിഞ്ഞാറോട്ടു) നടന്നു. ഏകദേശം ഒരു നാഴിക ദൂരം ചെന്നപ്പോൾ നദിയുടെ ഇരുകരകളും വളരെ തൂക്കായും ദുർഘടമായും കാണപ്പെട്ടു. ഒരുവശം കിഴുക്കാം തൂക്കായ പാറക്കൂട്ടം മറുവശം ആറു കുത്തിയിടിച്ചതിൻറെ അവശേഷമായി ഇടിഞ്ഞു വീഴാൻ ഭാവിച്ചുനിലക്കുന്ന ഉയർന്ന പുൽത്തിട്ടക്കു ഏകദേശം മുന്നൂറുവാര താഴെയായി ഒരു വലിയ വെള്ളച്ചാട്ടം ഉണ്ടായിരുന്നിടത്ത് നദി അലറി വീഴുന്ന ഗംഭീര ധ്വനി ഈ സ്ഥലത്തു മുഴങ്ങിക്കൊണ്ടിരുന്നു. ഈ ഇടുക്കുചാലിലേക്കു നദി പ്രവേശിക്കുന്നിടത്തു മദ്ധ്യേ ഒരു ഊക്കൻ പാറയുള്ളത് നദി പ്രവേശിക്കുന്നിടത്തു മദ്ധ്യേ ഒരു ഊക്കൻ പാറയുള്ളത് നദി ജലത്തെ രണ്ടായി പിളർന്ന് അത്യുഗ്രമായി ചീറി ശബ്ദിച്ചു നിന്നു വിറയ്ക്കുന്നത് നോ
താൾ:Panchavadi-standard-5-1961.pdf/61
ദൃശ്യരൂപം