ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Panchavadi-standard-5-1961.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
46


ടിവെയ്ക്കാൻ പാടില്ലാതായി. കാടു, മുമ്പോട്ടു മുമ്പോട്ടു ചെല്ലുംതോറും അനവസാനമായി നീണ്ടു നീണ്ടു കാണപ്പെട്ടു. അവൻ പാറയുടെ മുകളിൽ വല്ലവിധേനയും ഇഴഞ്ഞു കയറിയപ്പോൾ, അപ്രതീക്ഷിതമായി രാഘവനെ കണ്ടു പരിഭ്രമിച്ചു കാലിടറി താഴെ വീണു മൂർച്ഛിച്ചു. ഈ അവസ്ഥയിലാണ് രാഘവൻ ചടയനെ കണ്ടതു്. ചടയനു തന്റെ ഉള്ളിൽ തിങ്ങിക്കൂടിയ വിചാരങ്ങളെ പുറത്തു പ്രകാശിപ്പിക്കുന്നതിനു വാക്കുകൾ കിട്ടാതെ വളരെ വിഷമതകൾ നേരിട്ടു എങ്കിലും ഒരു വിധത്തിൽ ഈ വിവരങ്ങളെല്ലാം ആശാനേയും രാഘവനേയും അവൻ ധരിപ്പിച്ചു. പറയന്റെ കഷ്ടതകളുടെ ചരിത്രം അവൻ വിസ്തരിച്ചുകൊണ്ടിരുന്നതിനിടയ്ക്കു പല ഘട്ടങ്ങളിലും രാഘവന്റെ കണ്ണുകളിൽ അശ്രുക്കൾ തുളുമ്പിയെങ്കിലും ആശാന്റെ മുഖം സാധാരണയിൽ അധികം ഗൗരവഭാവം കൈക്കൊൾകയാണു് ചെയ്തത്. ദീനദയാലുവായ ആശാൻെറ കുലുക്കമില്ലായ്മ കണ്ടു രാഘവനു് വിസ്മയം തോന്നിയെങ്കിലും, അവൻ അതിനെക്കുറിച്ചു ഒരു അക്ഷരം മിണ്ടിയില്ല. പറയന്റെ സുഖക്കേടു വേഗം ഭേദപ്പെടുവാൻ വേണ്ട ഉപദേശം അവനും രാഘവനും നൽകിയ ശേഷം ആശാൻ പുറത്തുപോയി.

രാഘവൻ പറയൻ ഭക്ഷണം കൊടുത്ത ശേഷം, പതിവനുസരിച്ചു ജോലികൾക്കായി തോട്ടത്തിലേക്കും പോയി.

രാഘവൻ പറയനു ഭക്ഷണം കൊടുത്ത ശേഷം, പതിവനുസരിച്ചു് ജോലികൾക്കായി തോട്ടത്തിലേക്കും പോയി.


പതിനൊന്നാം അദ്ധ്യായം

ചടയൻ നന്താനത്തിൽ എത്തിയതിന്റെ ഏഴാം ദിവസം, രാഘവന്റെ 16-ാമത്തെ ജന്മനക്ഷത്രദിവസ

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/50&oldid=223772" എന്ന താളിൽനിന്ന് ശേഖരിച്ചത്