Jump to content

താൾ:Panchavadi-standard-5-1961.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
45

വരുന്നുണ്ടോ എന്നു നോക്കാനായി പുറത്തിറങ്ങി നാലു പാടും നോക്കി. ഒരിടത്തും അവരെ കണ്ടില്ല. പാടത്തിന്റെ പടിഞ്ഞാറെക്കരയിൽ വലിയ തെങ്ങും തോപ്പിന്റെ നടുവിലായി നിൽക്കുന്ന തൻറ യജമാനന്റെ വലിയ നാലുകെട്ടും ഗോപുരങ്ങളെ പോലെ ഉയന്നു നിൽക്കുന്ന വാൽ തുറുവുകളും കണ്ടപ്പോൾ, ചടയൻ കണ്ണുകൾ നിറഞ്ഞൊഴുകി. ആ വീട്ടിൽ നിന്നു ആരോ ഒരാൾ പാടത്തിലേക്കു ഇറങ്ങിവരുന്നതു കണ്ടപ്പോൾ, വീണ്ടും തന്നെ ശാസിക്കാൻ യമാനൻ പുറപ്പെട്ടിരിക്കയാണെന്നു അവനു തോന്നി. ഒരു അടിപോലും കൊള്ളുന്നതിനു അവൻറ ശരീരം അപ്പോൾ ശക്തമായിരുന്നില്ല. അതിനാൽ അവൻ പ്രാണരക്ഷയ്ക്കായി വേഗത്തിൽ കാടുകേറി നടന്നു തുടങ്ങി. അടികൊള്ളാൻ തക്ക ത്രാണി തന്റെ ശരീരത്തിനുണ്ടായ ശേഷമല്ലാതെ മാടത്തിലേക്കു മടങ്ങിച്ചെന്നതു ശുഭമല്ലെന്നും അവൻ തീർച്ചയാക്കി. കഴിയുന്നതും യജമാനന്റെ കണ്ണെത്താത്ത വല്ല ദിക്കിലും പോയി പാക്കണമെന്നുറച്ചുകൊണ്ടു് അവൻ നടന്നു. ഇടവഴികളിൽ കൂടിയോ, രാജപാതകളിൽ കൂടിയോ പറയ സുഖസഞ്ചാരത്തിനു നിവൃത്തിയില്ലാത്ത കാലം അതിനാൽ അവൻ കാടും കൈതയും കുന്നും തടവും കടന്നു ജനസഞ്ചാരമില്ലാത്ത പ്രദേശങ്ങളിൽ കൂടി യാത്ര ചെയ്തു മൂന്നാംദിവസം രാമപുരം വനത്തിലെത്തി. കായ്കനികളും കാട്ടാറുകളിലെ വെള്ള വുമല്ലാതെ വഴിക്കു ആഹാരത്തിനു യാതൊരു വകയും അവനു ലഭിച്ചില്ല. മതിലിച്ചിറയുടെ വടക്കേക്കരയിൽ ഉണ്ടായിരുന്ന വെള്ളച്ചാട്ടത്തിൽ എത്തിയപ്പോൾ, വിശപ്പും ക്ഷീണവും കൊണ്ടു പ്രയാസപ്പെട്ട സഞ്ചരിച്ചിരുന്ന് അവനു ഒരു ആ

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/49&oldid=220707" എന്ന താളിൽനിന്ന് ശേഖരിച്ചത്