Jump to content

താൾ:Panchavadi-standard-5-1961.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
44

ത്തിന്റെ വേരിൽ അവൻ കാലു തടഞ്ഞു ബോധരഹിതനായി നിലത്തുവീണു.

കുറേനേരം ബോധരഹിതനായി കിടന്നശേഷം ചടയൻ എഴുനേറ്റു. യജമാനനെയാകട്ടെ മനുഷ്യജീവികളിൽ ആരെയെങ്കിലുമാകട്ടെ അവൻ സമീപത്തെങ്ങും കണ്ടില്ല. തിരികെ മാടത്തിലേക്കു മടങ്ങാൻ അവനു ധൈൎയ്യമുണ്ടായില്ല. സന്ധ്യയാകുന്നതുവരെ അവൻ ആ കാട്ടിൽ തന്നെ കഴിച്ചുകൂട്ടി! രാത്രിയിൽ തന്റെ മാടത്തിലേക്കു സാവധാനമായി തിരിച്ചു. പത്തു നാഴികയും മേൽ ഇരുട്ടിയപ്പോൾ അവൻ മാടത്തിൽ എത്തി. മാടം മാത്രം ഏകാന്തമായി ശൂന്യമായി നിൽക്കുന്നുണ്ട്. തൻറ അമ്മയെയാകട്ടെ സഹോദരിയെയാകട്ടെ അവിടെ കണ്ടില്ല. മാടത്തിലുണ്ടായിരുന്ന യാതൊരു സാമാനങ്ങളും കാണാനില്ല. അയൽക്കാരോടു ചോദിക്കാൻ അവിടെ സമീപത്തെങ്ങും ആ പാർപ്പുള്ള കുടികൾ ഉണ്ടായിരുന്നില്ല. അവൻ ജലപാനം പോലും ചെയ്തില്ല. അവന്റെ അമ്മ എ വിടെ പോയിരിക്കാം? അവൾക്കു നടക്കാൻ പാടില്ലാതായിട്ട മാസം മൂന്നുനാലായി. ചിത്തിര രോഗാതുരയാണെങ്കിലും അവൾ കുറെ ദൂരം നടന്നുപോയി എന്നു വരാം. സാമാനങ്ങൾ ആരു കൊണ്ടുപോയി? ഈ വക ചോദ്യങ്ങൾക്കു ഒരു ഉത്തരവും കിട്ടാതെ ചടയൻ കുറെ നേരം അവൻ മാടത്തിൽ കിടന്നു. ക്ഷീണാധിക്യം കൊണ്ടു കുറെ കഴിഞ്ഞപ്പോൾ അവൻ ഉറങ്ങി.

ചടയൻ ഉറക്കം ഇണർന്നെഴുനേറ്റപ്പോൾ ശൂന്യമായ മാടം കണ്ട് തലേദിവസത്തെ സംഭവങ്ങളെ ഓരോന്നായി ഓർത്തു. അവൻ അമ്മയും സഹോദരിയും

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/48&oldid=220706" എന്ന താളിൽനിന്ന് ശേഖരിച്ചത്