നാലഞ്ചുനാഴിക കഴിഞ്ഞപ്പോൾ ഈ വർത്തമാനം ഏതോ ഒരു പറക്കുഴിയനിൽനിന്നു ചിത്തിര അറിഞ്ഞു. തലപൊക്കാൻ കഴിയാതെ ദീനക്കിടക്കയിൽ കിടന്നിരുന്ന ചിത്തിര എഴുന്നേറ്റു തന്റെ 'ആങ്ങള'യുടെ അടുക്കൽ ഓടി എത്തി. അവനു കുറവെള്ളം വാങ്ങിക്കൊടുത്തു ബോധമുണ്ടാക്കിയശേഷം അവനെ മാടത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.
പിറേദിവസം ചടയനു സുഖക്കേടു കൊണ്ടു വേലയ്ക്കു പോകാൻ കഴിഞ്ഞില്ല. തലേന്നാൾ തന്നെ ശുശ്രൂഷിച്ച ചടയനെ അന്നു ചിത്തിര ശുശ്രൂഷിക്കയാണ്. നേരം പുലർന്നിട്ടും പറയനെ കാണായ്കയാൽ യജമാനൻ വല്ലാതെ കയർത്തു ഒരു പുതിയ വടിയുമായി പറയൻ മാടത്തിലേയും അദ്ദേഹം തിരിച്ചു. യജമാനൻ മാടത്തിനു സമീപം എത്തും മുമ്പ് ചിത്തിര വിവരം ചടയനെ അറിയിച്ചു. ചടയൻ വല്ല വിധേനയും മാടത്തിൽനിന്നും പുറത്തുചാടി. സമീപം ഒരു കാട്ടിൽ ഒളിച്ചു. യജമാനൻ മാടത്തിലും അതിന്റെ ചുറ്റുപാടും പരിശോധന നടത്തി അരിശത്തോടുകൂടി ചിത്തിരയും രണ്ടു മൂന്നു പ്രഹരം കൊടുത്തപ്പോൾ അവൾ ചടയനിരിക്കുന്ന കാട് ചൂണ്ടിക്കാണിച്ചുകൊടുത്തു. വേട്ടപ്പട്ടിയെപോലെ യജമാനൻ കാട്ടിലേക്കു കുതിച്ചു. ചടയൻ കാട്ടിൽ നിന്നു പുറത്തുചാടി. മുയലിനെപ്പോലെ അവൻ ഓട്ടം തുടങ്ങി. യജമാനൻ വടിയുമോങ്ങി പിന്നാലെ പാഞ്ഞു. പറയൻ ഓടുകയല്ല പറക്കുകയാണു ചെയ്തത്. ആൾ സഞ്ചാരമില്ലാത്ത ഒരു കാട്ടിൽ കൂടി പിന്തിരിഞ്ഞുനോക്കാതെ നാലു നാഴിക ദൂരത്തോളം അവൻ ഓടി. ഒടുവിൽ ഒരു വൃക്ഷ