വയസ്സ് പ്രായമുണ്ടു്. വേലചെയ്യാനുള്ള പ്രായം അവൾക്കു തികഞ്ഞില്ലെങ്കിലും പറക്കുട്ടികൾക്കു ജനനം മുതൽ മരണംവരെ വേലയ്ക്കല്ലാതെ മറെറാരു ചിന്തയും അവകാശമില്ലല്ലോ. ചിത്തിരക്കു കൂട്ടമിടയാനും പുല്ലുറുക്കാനും നല്ല പരിചയമുണ്ടായിരുന്നു. ഏലായുടെ ഒരു കോണിൽ ഒരു ചെറിയ മാടത്തിലായിരുന്നു അവരുടെ താമസം. ഒരു ദിവസം ചടയൻ തന്റെ യജമാനന്റെ ജോലിക്ക്പോയില്ല. ചിത്തിരക്ക് കടുത്ത പനിയും വേദനയുമായിരുന്നു. ചടയൻ അവളെ ഒരു വൈദ്യൻറ അടുക്കൽ കൊണ്ടുപോയി. വൈദ്യൻ, എന്തോ കഷായത്തിനു കുറിച്ചുകൊടുത്തു. കഷായത്തിനു മരുന്നന്വേഷിച്ചു നടന്ന ചടയനെ യജമാനൻ വഴിക്കു വച്ചു കണ്ടുമുട്ടി. യജമാനന്റെ കണ്ണിൽ പെടാതെ തപ്പി പിഴയുന്നതിനു ശ്രമിച്ച ചടയനെ ആ ശ്രമത്തിൽ യജമാനൻ പിടികൂടി നല്ല പ്രഹരം കൊടുത്തുതുടങ്ങി. ചടയൻ നിലവിളികേട്ട് ആളുകൾ ഓടിക്കൂടി. മൃഗ സ്വഭാവം മുഴുവൻ മാറിയിട്ടില്ലാതിരുന്നതിനാൽ ആൾ കൂട്ടം കണ്ടപ്പോൾ യജമാനന്റെ വീറുവദ്ധിച്ചു. ഒരു നല്ല ചാവേറ്റിവടി കൈയിലുണ്ടായിരുന്നതു് ഒടിഞ്ഞുകുറ്റിയാകുന്നതുവരെ പറയനെ അറഞ്ഞു. അടികൾ പൊട്ടി അതിൽനിന്നു ചോരതെറിച്ചു യജമാനന്റെ ദേഹത്തും മുണ്ടിലും വീണുതുടങ്ങിയപ്പോൾ 'അയിത്ത'മായല്ലോ. എന്നു വിചാരിച്ചു അദ്ദേഹത്തിന്റെ പ്രകൃതിക്കു ഒരു മാറ്റമുണ്ടായി. അടികൊണ്ട് ബോധമില്ലാതായ പറയനെ അവിടത്തന്നെ വെറും നിലത്തു വെയിലത്തു ഉക്ഷിച്ചിട്ടും വച്ചു യജമാനൻ തന്റെ വഴിക്കു തിരിച്ചു. കാഴ്ചക്കാരും അവരവരുടെ വഴിക്കുപോയി
താൾ:Panchavadi-standard-5-1961.pdf/46
ദൃശ്യരൂപം