Jump to content

താൾ:Panchavadi-standard-5-1961.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പത്താം അദ്ധ്യായം


പിറ്റേദിവസം രാവിലെ ആശാൻ പറയനെ കണ്ടു. അവന്റെ ശരീരത്തിലുണ്ടായിരുന്ന പാടുകൾ കണ്ടപ്പോൾ ദയാലുവായ ആശാൻ മനസ്സ് കലങ്ങി. പറയനെ സംബന്ധിച്ചുള്ള സകല വിവരങ്ങളും ആശാൻ അവനോടു ചോദിച്ചറിഞ്ഞു. അവന്റെ കഥ ചുരുക്കത്തിൽ താഴെ പറയും പ്രകാരമായിരുന്നു. കുറേനാൾ മുമ്പു നടന്നതാണു്. അന്നു പാവപ്പെട്ട പറയനും പുലയനും അവകാശബോധം ഉണർന്നിട്ടില്ല.

രാമപുരത്തു നിന്നു മൂന്നുദിവസത്തെ വഴി വടക്കാണ് രാഘവൻ കാട്ടിൽ കണ്ട് പറക്കുഴിയൻ സ്വദേശം. അവിടെ ധനികനായ കൃഷിക്കാരന്റെ അടിമയെപ്പോലെയല്ല, അടിമയായിട്ടുതന്നെ, അവനും അവന്റെ മുന്നോർകളും വേലചെയ്തുവന്നു. “എങ്ങനെ നിത്യവും ശുശ്രൂഷചെയ്താലുമക്കുള്ളിലേതും പ്രസാദമില്ലെ"ന്നു പറഞ്ഞ മാതിരിയാണ പറയന്റെ വേലയും യജമാനന്റെ പ്രസാദവും. ഉദയം മുതൽ അസ്തമയം വരെ ഒന്നോ രണ്ടോ നേരത്തെ ഭക്ഷണത്തിനുവേണ്ടി അരനാഴികയൊഴിച്ചു. വെയിലായാലും മഴയായാലും വിശ്രമമില്ലാതെ വേലചെയ്യുന്ന പറയനു ഒന്നോ ഒന്നരയോ നെല്ലാണ് വൈകുന്നേരം പ്രതിഫലം. വേലയില്ലാത്ത കാലങ്ങളിൽ യജമാനന്മാരുടെ "ഇല്ലങ്ങളിൽ ചെന്നു നടന്നിരന്നാൽ ഇല്ലെന്നു ചൊല്ലുന്ന" യജമാനന്മാരാണ് ഏറെ.

പറയന്റെ പേരു ചടയൻ എന്നായിരുന്നു. അവനു ഒരു അമ്മയും, ഒരു സഹോദരിയും മാത്രമുണ്ടായിരുന്നു. അമ്മ വാതരോഗം പിടിച്ചു നടക്കാൻ പാടില്ലാതെ കിടപ്പിലായിട്ടു വളരെനാളായി. സഹോദരി ചിത്തിരക്കു ഏഴു

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/45&oldid=220667" എന്ന താളിൽനിന്ന് ശേഖരിച്ചത്