പറയന്റെയും ഹൃദയത്തിൽ ജീവാവസാനം വരെ ശിലാരേഖപോലെ പതിഞ്ഞുകിടന്നു.
രാഘ- "നിനക്കു എഴുന്നേറ നടക്കാമെങ്കിൽ എന്റെ കൂടെ വരൂ. ഞാൻ വേണമെങ്കിൽ താങ്ങിക്കൊള്ളാം."
പറയൻ ഉത്തരമൊന്നും പറയാതെ പണിപ്പെട്ടു എഴുന്നേറ്റ് പതുക്കെ നടക്കാൻ ശ്രമിച്ചു. ഏകദേശം ഒരു മണിക്കൂർ സമയംകൊണ്ടു അവരിരുവരും നന്താവനത്തിൽ എത്തി. പറയനെ ആശ്രമത്തിൽ തന്നെ താമസിപ്പിക്കുന്നതിനു രാഘവനു നല്ല മനസ്സുണ്ടായിരുയിരുന്നു. ആശാൻ സമ്മതം കൂടാതെ അങ്ങനെ ചെയ്യുന്നതു ഭംഗിയല്ലല്ലോ എന്നു വിചാരിച്ചു അവനെ ആട്ടാലയിൽ ആക്കാമെന്നു നിശ്ചയിച്ചു. വെള്ളം ചൂടാക്കിക്കൊടുത്തു അവനെ കുളിപ്പിച്ചു. വ്രണങ്ങളിൽ ചിലതിൽ തൈലം പുരട്ടുകയും മറ്റു ചിലതിൽ ചില പച്ചമരുന്നുകൾ വച്ചു കെട്ടുകയും ചെയ്തു. അവന്റെ ചെറിയ പഴന്തുണിക്കു പകരം ഉടുക്കാനും പുതയ്ക്കാനും അവനു പുതിയ വസ്ത്രങ്ങൾ കൊടുത്തു. അനന്തരം രാഘവൻ തന്നെ ആട്ടാല വെടിപ്പുവരുത്തി, അതിൽ ധാരാളം പുതിയ വൈക്കോൽ വിതറി, അതിന്മേൽ ഒരു പായും തലയിണയും ഇട്ടു പറയനെ അതിൽക്കിടത്തി. അവന്റെ ശരീരത്തിന്റെ തൽക്കാലസ്ഥിതിക്ക് അവനു ലഘുഭക്ഷണം വല്ലതും കൊടുക്കയാണ് നല്ലതെന്നും നിശ്ചയിച്ച്, രാഘവൻ പൊടിയരിക്കഞ്ഞിയും കൂട്ടുവാനും ഉണ്ടാക്കി. കഞ്ഞി തയ്യാറാക്കി നോക്കിയപ്പോൾ പറയൻ ഗാഢനിദ്രയെ പ്രാപിച്ചിരിക്കുന്നു എന്നു കണ്ടു അവനെ ഉണ