Jump to content

താൾ:Panchavadi-standard-5-1961.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
38

തീർച്ചയാക്കിക്കൊണ്ടു രാഘവൻ നന്താവനത്തിലേക്കു കുതിച്ചോടി. കാൽ നാഴികക്കുള്ളിൽ അവൻ ഒരു കിണ്ടിയിൽ കുറെ പാലുമായി മടങ്ങിവന്നു. പറയൻ അപ്പോഴും ബോധമില്ലാതെ കിടക്കയാണ്. രാഘവന്റെ ഹൃദയത്തിൽ പറയനെന്നോ, വൃത്തിഹീനനെന്നോ ഉള്ള വിചാരങ്ങൾക്കു പ്രവേശമേ ഇല്ലായിരുന്നു. പറയനെ സൃഷ്ടിച്ച ബ്രഹ്മാവ് തന്നെ സൃഷ്ടിച്ചതെന്നുള്ള ധാരണ രാഘവൻ അമ്മയച്ഛന്മാരൊ, കിട്ടു ആശാനൊ അവനുണ്ടാക്കിയിരുന്നില്ല.

രാഘവൻ പറയൻ തല അല്പമൊന്നുയർത്തിവച്ചു പാല് അല്പം അവന്റെ വായിൽ ഒഴിച്ചുകൊടുത്തു. അതിറങ്ങിയെന്നുകണ്ട് വീണ്ടും അല്പം കൂടി ഒഴിച്ചുകൊടുത്തു. അരനാഴിക കൊണ്ട് ഉരിയപ്പാൽ പറയന്റെ ഉള്ളിലാക്കി. ബാക്കിയുള്ള പാൽ അവിടെ വച്ചിട്ട് രാഘവൻ കുത്തിലയിൽ കുറെ വെള്ളം കൊണ്ടുവന്നു പറയൻ മുഖത്തുതളിച്ചു, പറയൻ പെട്ടെന്നു കണ്ണുതുറന്നു പരിഭ്രമത്തോടെ നോക്കിക്കൊണ്ട്, കൈകൂപ്പി ക്ഷീണസ്വരത്തിൽ ദയനീയമാംവണ്ണം ഇങ്ങിനെ പറഞ്ഞു:--

"പൊന്നമ്പ്രാനെ അടിയനൊന്നും പിളച്ചില്ലേ. അടിയനെ കൊല്ലല്ലേ."

രാഘ--(കണ്ണുനീരോടുകൂടി) "നീ എഴുന്നേറ്റിരുന്നു ഈ പാലുകൂടി കടിക്കൂ"

പറയൻ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു, വീണ്ടും കിണ്ടിയിൽ ഉണ്ടായിരുന്ന പാൽ മുഴുവൻ കുടിച്ചു. ഒന്നും പറയാൻ ശക്തനല്ലാതെ അവൻ രാഘവന്റെ മുഖം ഇമവെട്ടാതെ നോക്കിക്കൊണ്ടിരുന്നു. ആ നോട്ടം രാഘവന്റെയും, രാഘവൻ അപ്പോഴത്തെ മുഖഭാവം

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/42&oldid=220651" എന്ന താളിൽനിന്ന് ശേഖരിച്ചത്