Jump to content

താൾ:Panchavadi-standard-5-1961.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
36

"കൊമ്പുലച്ചു വിഹരിക്കു"ന്നുണ്ടായിരുന്നു. ആ പോത്തിനും ഇപ്പോൾ മൂന്നു വയസ്സ് പ്രായമായി. നന്താവനത്തിലെ ഗൃഹ്യജന്തുക്കളിൽ വച്ചു ആ പോത്തും അവന്റെ പ്രാണനായിരുന്നു. അവൻ അതിനു ശങ്കു എന്നു പേരിട്ടു. രാഘവൻ പുറത്തിറങ്ങി സഞ്ചരിക്കുമ്പോഴൊക്കെ ശങ്കു കൂടി അവനെ അനുഗമിക്കുകയാണ് പതിവ്. രാഘവനും കുട്ടിക്കാലത്തിലേ തന്നെ നീന്താൻ നല്ല പരിചയമുണ്ടായിരുന്നു. ശങ്കുവും രാഘവനും കൂടി മത്സരിച്ചു നീന്തി മതിലിച്ചിറയുടെ ഒന്നര നാഴിക ദൂരമുള്ള മറുകരയിലെത്തി മടങ്ങിവന്നു ആശാനെ വിസ്മയിപ്പിച്ചിട്ടുണ്ട്.

രാഘവൻ ചിറയുടെ കരയിൽ കൂടി നടന്നു്, അമരാവതിയുടെ നഷ്ടപ്രായമായ കൈവഴി ചിറയിൽചെന്നുചേരുന്ന സ്ഥലത്തെത്തി. വസന്തകാലമായതിനാൽ, പക്ഷികളുടെ കളകളം സ്ഥലത്തിന്റെ വിജനതയെ നശിപ്പിച്ചു രാഘവനു ഉത്സാഹം വളൎത്തി. അവൻ തോടൊലിച്ചുണ്ടായ മണൽത്തിട്ടയിൽ കൂടി മേൽപ്പോട്ടു നടന്നു. ശങ്കുവും ജലക്രീഡ ഉപേക്ഷിച്ചു രാഘവനെ അനുഗമിച്ചു. ആശാൻ കാണിച്ചു കൊടുത്ത വടവൃക്ഷത്തിൻറ സമീപത്തുള്ള വെള്ളച്ചാട്ടത്തിൽ രാഘവൻ എത്തി. അയാൾപൊക്കത്തിൽനിന്നു ഗംഭീരമായ ഒരു കരിമ്പാറയെ ചിന്തേരിട്ടു ചാടിക്കൊണ്ടിരുന്ന വെള്ളത്തിൻറ ഒരു തുള്ളിപോലും അപ്പോൾ അവിടെ ശേഷിച്ചിരുന്നില്ല. രാഘവൻ കുറെനേരം ആ സ്ഥലത്തിന്റെ മനോഹാരിതയിൽ ലയിച്ചുനിന്നുപോയി.

മുകളിൽ പാറയുടെ പിൻഭാഗത്തു ഒരു പടർപ്പിൽ ഒരു ചെറിയ ചലനം ഉണ്ടായതു കണ്ട് ശങ്കു തല ഉയൎത്തി അവന്റെ വന്യപ്രകൃതിയെ പ്രത്യക്ഷപ്പെടുത്തി. രാഘവനും കാരണമെന്തെന്നറിവാനായി ആ ദിക്കി

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/40&oldid=220646" എന്ന താളിൽനിന്ന് ശേഖരിച്ചത്