സ്ഥലം രാഘവനു പതിച്ചുകിട്ടിയാൽ കൊള്ളാമെന്നു തോന്നുന്നുണ്ടോ?
രാ:- “ഇതു ആൎക്കും ആഗ്രഹിക്കത്തക്കഭൂമിയാണു"
ആശാനും രാഘവനും കുറെനേരം തോട്ടത്തിൽ വേലചെയ്ത ശേഷം, ഭക്ഷണം കഴിച്ചു ആശാൻ പുറത്തേക്കു പോയി. രാഘവൻ പന്തലിൽ ചെന്നിരുന്നു. മുല്ലയ്ക്കു മാധവിയെന്നു പേരുണ്ടെന്നു ആശാൻ പറഞ്ഞറിഞ്ഞതുമുതൽ, ഈ പന്തലിൽ പറ്റിപ്പടുന്നു കിടന്ന മുല്ലവള്ളികളോട് രാഘവനുണ്ടായിരുന്ന വാത്സല്യത്തിനും അവയെ ശുശ്രൂഷിക്കുന്നതിൽ അവൻ കാണിച്ചുവന്ന താല്പൎയ്യത്തിനും കണക്കില്ല. എന്തുകൊണ്ടെന്നാൽ, അവൻറ അമ്മയുടെ പേരു മാധവി എന്നായിരുന്നു. അവനു ശാരിയെന്നൊരു സഹോദരിയുണ്ടായിരുന്നു. ആശാന്റെ നന്താവനത്തിനു തുല്യമായ ഒരു തോട്ടമുണ്ടാക്കി അതിന്റെ മദ്ധ്യേ മാധവീലതകൊണ്ടു ഒരു നികുഞ്ജം നിർമ്മിച്ച്, അതിലിരുന്നു, പരേതയായ അമ്മയുടേയും സഹോദരിയുടെയും ആത്മാവിനു ശാന്തി പ്രാത്ഥിക്കാൻ സംഗതി വരണമെന്നായിരുന്നു കുറെ നാളായി അവൻ മനസ്സിൽ വളർന്നുവന്നിരുന്ന ആഗ്രഹം. അവൻ ആഗ്രഹം സാധിക്കാൻ യാതൊരു മാൎഗ്ഗവും കാണാതെ ഉഴലുമ്പോഴാണ് കിട്ടു ആശാനുമായി മേൽ പ്രകാരം ഒരു സംഭാഷണത്തിനിടവന്നത്.
അനന്തരം, രാഘവൻ മതിലിച്ചിറയുടെ കരയ്ക്കിറങ്ങി നടന്നു. അവന്റെ ചെറുപോത്ത് ചിറയിൽ കിടന്നു