Jump to content

താൾ:Panchavadi-standard-5-1961.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
34

ആ--"രാഘവൻ രാമായണം വായിക്കുന്നതിനു ഞാൻ ശമ്പളം വാങ്ങുന്നതു ന്യായമാണോ?

രാ--"അൎത്ഥം പറയുന്നതു ആശാനാണല്ലോ."

ആ-“രാമായണം വായിക്കുന്നതിനാണ് ശമ്പളം ആൎത്ഥം പറയുന്നതിനല്ല."

രാ-"എന്തോ, എനിക്കൊന്നും മനസ്സിലാകുന്നില്ല. ആശാൻ ശമ്പളം വാങ്ങി ക്ഷേത്രത്തിൽ തന്നെ കാണിക്കയും വഴിപാടുമായി ചിലവാക്കി വരികയായിരുന്നല്ലോ."

ആ--"എന്റെ ശമ്പളം ഒട്ടുമുക്കാലും അങ്ങനെതന്നെ ചിലവാക്കിവന്നു. രാഘവൻ ശമ്പളം അനുവാദം കൂടാതെ എനിക്കു ചിലവാക്കാൻ സ്വാതന്ത്ര്യമില്ലല്ലോ. രാഘവനും ചെറുപ്പമാണു്. പണത്തിനു എന്തെങ്കിലും ആവശ്യം നേരിട്ടേയ്ക്കാം. അതുകൊണ്ട് ഞാൻ രാഘവൻ പണം ചിലവാക്കാതെ സൂക്ഷിച്ചുവച്ചു. രാഘവൻ ഒരു അനാഥനായ ബാലൻ നിലയിൽ എന്റെ അടുക്കൽ വന്നുചേൎന്നു. ഭഗവാൻ പരീക്ഷണാൎത്ഥം, എന്നെ ഏൽപ്പിച്ച ഒരു ഭാരമാണു അതെന്നും എനിക്കു തോന്നി. എന്റെ ആയുസ്സിന്റെ അളവ് എനിക്കു നിശ്ചയമില്ല. അതുകൊണ്ട് കഴിയുന്ന വേഗത്തിൽ രാഘവനെ സംബന്ധിച്ചുള്ള എന്റെ ചുമതല നിർവഹിക്കണമെന്നും ഞാൻ തീർച്ചയാക്കി.

രാ--(ഗൽഗദത്തോടുകൂടി) “എന്റെ മാതാപിതാക്കന്മാൎക്കു ചെയ്യാൻ കഴിയുന്നതിലധികം ആശാൻ എനിക്കുവേണ്ടി ചെയ്തിട്ടുണ്ടു്.

ആ-“ഞാനെന്താണ് ചെയ്തത്? അതിരിക്കട്ടെ ഈ

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/38&oldid=220643" എന്ന താളിൽനിന്ന് ശേഖരിച്ചത്