Jump to content

താൾ:Panchavadi-standard-5-1961.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
32

വൻ പറഞ്ഞു--"ഇതിന്റെ കിഴക്കുവശം കാടായി കിടക്കുന്ന സ്ഥലം കിടാവിത്തു കൃഷിക്കു കുറെക്കൂട്ടി നന്നാണെന്നു തോന്നുന്നു. ഇതു ആരുടെ എങ്കിലും പേരിൽ പതിഞ്ഞിട്ടുള്ളതാണോ?"

ആ---ദേവസ്വം വക തരിശായി കിടക്കയാണ്. കാടു തെളിക്കാൻ തന്നെ കുറെ വിഷമമാണു്."

രാ--"കാടു തെളിച്ചു ശരിപ്പെടുത്തിയാൽ ആശാൻ നന്താവനത്തെക്കാൾ ഫലപുഷ്ഠിയുള്ള ഭൂമിയായിത്തീരുമെന്നു തൊന്നുന്നു."

ആ--"അതിനു സംശയമില്ല. എല്ലാത്തരം കൃഷികൾക്കും ഈ സ്ഥലം ഉപയോഗപ്പെടുത്താം. ചിറയോടു ചേൎന്നു കിടക്കുന്ന ഒരു നൂറുപറ വിത്തുപാടു സ്ഥലം നല്ല ഒന്നാംതരം വിരിച്ച നിലമാക്കി തീൎക്കാം, അതിനു മേലേവശം,തെങ്ങു കൃഷിക്കു വളരെ വിശേഷപ്പെട്ട സ്ഥലമാണു്. അതിനും മേലേവശം, എല്ലാത്തരം കരകൃഷികൾക്കും കൊള്ളാം കുറേ കിഴക്കായി ഒരു തോടുള്ളതു അമരാവതിയിൽ നിന്നു മതിലിച്ചിറയിലേയ്ക്കുള്ള ഒരു കൈവഴിയാണു്. പലേടത്തും കര ഇടിഞ്ഞു വീണ് നികന്നു പോയതിനാൽ വൎഷകാലത്തു മാത്രമേ ഇപ്പോൾ അതിൽ വെള്ളമുള്ളു. തെളിച്ചു നേരേ ആക്കാമെങ്കിൽ, പരിശുദ്ധജലം എപ്പോഴും ഒഴുകിക്കൊണ്ടിരിക്കും. വടക്കുകിഴക്കായിക്കാണുന്ന ആ പേരാലിന്റെ കിഴക്കുവശത്തു ഒരു നല്ല വെള്ളച്ചാട്ടമുണ്ടായിരുന്നു. ഞാൻ ഇവിടെ വന്ന ഇടയ്ക്ക് പതിവായി കുളിച്ചുവന്നത് അവിടെയാണ്. പന്തലിലും വീട്ടുമുറ്റത്തും വിരിച്ചിരിക്കുന്ന ആറ്റുമണൽ അവിടെനിന്നു കൊണ്ടുവന്നതാണ്."

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/36&oldid=220599" എന്ന താളിൽനിന്ന് ശേഖരിച്ചത്