ത്തീരും. ചിറ അടുത്തുള്ളതുകൊണ്ടും, രാഘവന്റെ ലാളനംകൊണ്ടും ഇവൻ എളുപ്പത്തിൽ ഇണങ്ങിക്കൊള്ളും."
ആശാ--"അതിരിക്കട്ടെ. കാട്ടിൽ വേട്ടയും വന്നിരുന്നത് ആരാണെന്നു മയസ്സിലായോ?"
രാഘ--"ഞാൻ വെടി കേട്ടതേയുള്ളൂ. വേട്ടക്കാരനെ കണ്ടില്ല."
ആശാ -- "അണ്ണാവിയുടെ അനന്തിരവൻ ആണെന്നു തോന്നുന്നു. ഞാനിങ്ങോട്ടു വന്നപ്പോൾ തോക്കും സന്നാഹവുമായി അങ്ങോട്ടു പോകുന്നതു കണ്ടു"
രാമപുരം ക്ഷേത്രത്തിൻറ അനാഥസ്ഥിതി ഒരു
വിധമൊക്കെ നേരെ ആയി. പൂവത്തുരാവിയുടെ ശ്രദ്ധാപൂർവമായ ഭരണത്തിൽ ക്ഷേത്രകാര്യങ്ങൾ ഭംഗിയായി നടന്നുതുടങ്ങി. ദേവസ്വം വകയായി പതിനായിരത്തില്പരം ഏക്കർ ഭൂമി തരിശായി കിടന്നിരുന്നതിനെ
പേരിൽ പതിപ്പിച്ചു ദേഹണ്ണം തുടങ്ങാൻ, അണ്ണാവിയുടെ ഔദാര്യം അനേകം പേരെ ആകൎഷിച്ചു വരുത്തി.
കൃഷിപ്പണികളിൽ അഭിരുചി ജനിച്ചിരുന്ന രാഘവനു
കുറെ സ്ഥലം തന്റെ പേരിൽ പതിച്ചുകിട്ടിയാൽ കൊള്ളാമെന്നു ആഗ്രഹം ഉണ്ടായി. പക്ഷെ ആധാരച്ചിലവിനു
പോലും രാഘവന്റെ പക്കൽ പണം ഉണ്ടായിരുന്നില്ല.
ഒരു ദിവസം ആശാനും രാഘവനും കൂടി മലക്കറിത്തോട്ടത്തിന്റെ വടക്കുവശം കുറെ സ്ഥലം കിടാവിത്തു വിതയ്ക്കാനായി ഒരുക്കിക്കൊണ്ടു നിൽക്കുമ്പോൾ രാഘ