രാഘ--“ഈശ്വരാനുഗ്രഹം തന്നെ. അതിന്റെ ഇടി എത്ര ഉഗ്രമായിരുന്നു. പാറതന്നെയും തകൎന്നുപോകുമെന്നു തോന്നി"
ആശാ--“ആപത്തിൽ രാഘവൻ കാണിച്ച ധീരതയെ ഞാൻ അഭിനന്ദിക്കുന്നു"
രാഘ--“ഈ കന്നുകുട്ടിയെ വളർത്തിയാൽ, പ്രായമാകുമ്പോൾ ഇതു മനുഷ്യനോടിണങ്ങുമോ, മനുഷ്യോപദ്രവിയായി തീരുമോ?"
ആശാ--"അതു വളർത്തുന്ന രീതിയെ ആശ്രയിച്ചിരിക്കും."
രാഘ--"സിംഹം, കടുവാ മുതലായ ദുഷ്ടമൃഗങ്ങളെ കൂടിയും മനുഷ്യൻ ഇണക്കി ഓരോ കുത്തുകൾ കാണിപ്പിച്ചുവരുന്നുണ്ടല്ലോ. അതുപോലെ ഇതിനെയും ഇണക്കുവാൻ കഴിയുമായിരിക്കാം"
ആശാ--"അതുപോലെയല്ല, മനുഷ്യൻ ഇപ്പോൾ ഗൃഹ്യജന്തുക്കളായി വളർത്തിപ്പോരുന്ന ആടുമാടുകൾ മുതലായവ ഒരു കാലത്ത് മനുഷ്യനോടു ഇണക്കമില്ലാത്ത കാട്ടുമൃഗങ്ങളായിരുന്നു. രാഘവനെ ഇപദ്രവിച്ച് കാട്ടെരുമ ഒരുപക്ഷെ കൈവിട്ടുപോയ നാട്ടെരുമ തന്നെ, കാലാ തരത്തിൽ പൊറുപെരുകി, മനുഷ്യരോടിണക്കമില്ലാത്തതായി തീർന്നതാണെന്നും വരാവുന്നതാണു"
രാഘ--“ശരിയായിരിക്കാം. ഈ കന്നുകുട്ടിയെ കണ്ടിട്ടു നാട്ടുംപുറത്തു കാണുന്നവയിൽനിന്നു വലിയ വത്യാസമൊന്നും ഇതിനുണ്ടെന്നു തോന്നുന്നില്ല. രോമങ്ങൾ. കുറെക്കൂടി ചെമ്പിച്ച വയും കൈകാലുകൾ മുഴുപ്പുള്ളവയും ആണെന്നേ ഉള്ളൂ"
ആശാ--"ഇതു വളന്നാൽ ഒന്നാംതരം ഒരു പോത്തായി