താൾ:Pancharathram Nadakam 1928.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


സുരവൎഗ്ഗത്തിലും പെട്ടവരാണല്ലോ.

പഞ്ചരാത്രം ഒരു പ്രൌഢഗ്രന്ഥമാണ്. ഇത്തരം വ്യംഗ്യപ്രധാനങ്ങളായ കാവ്യങ്ങളുടെ സ്വാരസ്യം പ്രകാശിപ്പിപ്പാൻ സവിസ്തരമായ വ്യാഖ്യാനം തന്നെ വേണം; എൻെറ ഈ ചെമടിപ്പണി എന്നേപ്പോലുള്ള അവ്യൽപന്നന്മാൎക്കു അല്പം ഉപകരിച്ചാലായി എന്നേ ഉള്ളു.

ഈ തൎജ്ജമ എഴുതിക്കഴിഞ്ഞിട്ടു അഞ്ചാറു കൊല്ലമായി. ആയിടയിൽ മറ്റൊരു തൎജ്ജമ പുറത്തു വന്നതുകൊണ്ടു നമ്മുടെ പരിഭാഷകൻ ഇതിൻെറ പ്രസിദ്ധീകരണത്തിൽ അത്ര ശ്രദ്ധിച്ചില്ല. ഇപ്പോൾ കൊച്ചിഭാഷാപരിഷ്കരണക്കമ്മററിയുടെ ദൃഷ്ടി ഈ അനർഘരത്നത്തിൽ പതിഞ്ഞതിനാലാണ് ഇതിൻെറ കിരണകുന്ദളങ്ങൾ നീളെ പ്രസരിപ്പാവിടയായത്. കമ്മററിയുടെ ഉചിതജ്ഞതയ്ക്കു നാം നന്ദി പറയുക!​​

അണ്ടത്തോട്,
പ്രസാധകൻ,‌
൧൫, ചിങ്ങം, ’ൻ൮












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pancharathram_Nadakam_1928.pdf/4&oldid=206921" എന്ന താളിൽനിന്ന് ശേഖരിച്ചത്