താൾ:Pancharathram Nadakam 1928.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മുഖവുര


പ്രഭാതത്തിന്നു മുമ്പിൽ ഇരുട്ടു, പുഞ്ചിരിയ്ക്കു മുമ്പിൽ മുഖംകറുക്കൽ__ ഇതു പ്രകൃതിനിയമമാണ്; അതുപോലെ, കാളിദാസന്നുപോലും ഉപജീവ്യനായ ഭാസമഹാകവി ഉണ്ടാക്കിയതും ഇന്നേത്തെ കേരളവിസമ്രാട്ടിനാൽ വിവൎത്തനം ചെയ്യപ്പെട്ടതുമായ ഈ വിശിഷ്ടകൃതിയ്ക്കു മുമ്പിലും എൻെറ ചില ജല്പനം കാണപ്പെടുന്നതിൽ വായനക്കാർ സമാധാനിയ്ക്കട്ടെ.

ഈ പഞ്ചരാത്രം മലയാളത്തിലെ രൂപകങ്ങൾക്കിടയിൽ ഒരു പുതിയ പ്രസ്ഥാനത്തെയാണ് കാണിയ്ക്കുന്നതും ഇതിന്നു നാടകം എന്ന പേർ നാട്യകാവ്യം എന്നൎത്ഥത്തിൽ മാത്രമേ യോജിയ്ക്കൂ; സാഹിത്യകാരന്മാർ ഇതിന്നു ‘സമവകാര’മെന്നാണ് പേർ കല്പിയ്ക്കുക: പ്രഖ്യാതമായ ഇതിവൃത്തം, ദേവാസുരവർഗ്ഗത്തിൽപ്പെട്ട പന്തിരണ്ടു ഉദാത്തനായകന്മാർ, മുറയ്ക്കു ചെറുതുചെറുതായ മൂന്നങ്കങ്ങൾ, വീരരസത്തിന്നു പ്രാധാന്യം __ ഇങ്ങിനൊക്കെയാണ് സമവകാരം എന്ന രൂപകത്തിൻ്റെ ലക്ഷണം. ഇതിൽ മിക്കതും പഞ്ചരാത്രത്തിന്നുണ്ടു. ഇതിലെ പാത്രങ്ങളിൽ ഭീഷ്മയുധിഷ്ഠരാദികൾ പൌരാണികദൃഷ്ട്യാ ദേവവൎഗ്ഗത്തിലും, ദുൎയ്യോധനശകുനിപ്രഭൂതികൾ അ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pancharathram_Nadakam_1928.pdf/3&oldid=206918" എന്ന താളിൽനിന്ന് ശേഖരിച്ചത്