താൾ:Pancharathram Nadakam 1928.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പഞ്ചരാത്രംനാടകം


ഒന്നാമങ്കം




[നാന്ദ്യന്തത്തിൽ സൂത്രധാരൻ പ്രവേശിയ്ക്കുന്നു.]
സൂത്രധാരൻ:—

ദ്രോണൻ, യുധിഷ്ഠിര, നിഹാൎജ്ജുനഭിമദൂതൻ,
ദുൎയ്യോധനൻ, ശകുനിനായകകൎണ്ണധാരൻ,
രക്ഷിച്ചിടട്ടെ വഴിപോലഭിമന്യു, ഭീഷ്മ-
നാശ്രീവിരാട്പുരുഷനുത്തരകൎമ്മശീലൻ (൧)

(ചുറ്റിനടന്നിട്ട്) ഇപ്രകാരം ആൎയ്യമിശ്രന്മാരോടറിയിയ്ക്കട്ടെ.
എയ്! എന്താണ് ഞാൻ അറിയി


൧. ദ്രോണൻ=കാക്ക പോലെ കറുത്തവൻ. യുധിഷ്ഠിരൻ=യുദ്ധത്തിൽ സ്ഥിരൻ. അൎജ്ജു...ദൂതൻ=അൎജ്ജുനഭീമന്മാൎക്കായി ദൂത്യം നടത്തിയവൻ. ദുൎയ്യോധനൻ=ദുഷ്കരമായ യുദ്ധം ചെയ്യുന്നവൻ. ശകുനി...ധാരൻ=ഗരുഡൻ്റെ കപ്പിത്താൻ [ഗരുഡനാകുന്ന കപ്പലിനെ ആകാശത്തിൽ നടത്തുന്നവൻ, ഗരുഡവാഹനൻ എന്നർത്ഥം.] അഭിമന്യു=യജ്ഞോന്മുഖൻ. ഭീഷ്മൻ=ദുൎജ്ജനഭയങ്കരൻ. വിരാട്പുരുഷൻ=ആദിപുരുഷൻ. ഉത്ത...ശീലൻ=പ്രശസ്തകൎമ്മങ്ങൾ ചെയ്യുന്നവൻ. ഇതിൽ മുദ്രാലങ്കാരഭംഗ്യാ കഥാപാത്രങ്ങളെ സൂചിപ്പിച്ചിരിയ്ക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pancharathram_Nadakam_1928.pdf/5&oldid=206965" എന്ന താളിൽനിന്ന് ശേഖരിച്ചത്