ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-9-
2. നീതിമാല
----------
1
സജ്ജനം താൻ പരത്തുന്നു
സജ്ജനത്തിൻ ഗുണങ്ങളെ:
മന്ദാനിലൻ പരത്തുന്നു
മന്നിൽ പൂമണമെങ്ങുമേ
2
മാന്യന്മാരുടെ മദ്ധ്യത്തിൽ
മൗനം മന്ദനു ഭൂഷണം
മിണ്ടാഞ്ഞാൽ മാവിൽ മേവുന്ന
കുയിലും കാകനും സമം
3
ഒന്നിലേറെ പരിചയം
വന്നാലോ രുചി കെട്ടുപോം:
പെരുംകാട്ടിലെഴും നാരി
വിറകാക്കുന്നു ചന്ദനം
4
വേഷത്തെ വിശ്വസിക്കല്ലേ
ദോഷത്തിനതു ഹേതുവാം
സതിയാം സീതയെക്കട്ടു
യതിയായ് പണ്ടു രാവണൻ.