ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Padyatharavali - Bhagam 3 Nalam Pathipp.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--10--


5

 വൈരിക്കുമുപകാരത്തെ
 വരുത്തീടുന്നു സജ്ജനം:
 തരുക്കൾ തണലേകുന്ന-
 തില്ലേ? വെട്ടുന്ന മർത്ത്യനും

6


 ഉപായം മുമ്പിലോർക്കേണ-
 മപായത്തെ ത്തടുക്കുവാൻ:
 സിംഹവും മുമ്പൊളിച്ചല്ലേ
 സംഹരിക്കുന്നതാനയേ?

7


 ദുർജ്ജനങ്ങൾ ദുഷിപ്പിക്കും
 സജ്ജനത്തിൻ ഗുണങ്ങളെ
 ധൂമം നിർമ്മലമായ് മിന്നും
 വ്യോമത്തിൽക്കറ ചേർത്തിടും.

സ്വം


"https://ml.wikisource.org/w/index.php?title=താൾ:Padyatharavali_-_Bhagam_3_Nalam_Pathipp.pdf/10&oldid=222770" എന്ന താളിൽനിന്ന് ശേഖരിച്ചത്