ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Padyatharavali - Bhagam 3 Nalam Pathipp.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-11-


3.കെണിയിൽ പെട്ട മാമ്പേട
അഥവാ
ജീവകാരുണ്യം
________
(പാന.)


കഷ്ടമേ വനവേടവലയ്ക്കകം
പെട്ടു കേഴുന്ന മാനൊന്നിതാ
പേടിയില്ലാതെ പച്ചിളം പുല്ലു തി-
ന്നോടിച്ചാടി നടന്ന മാമ്പേടയെ,
കാരിരുമ്പിനോടോത്ത കരളുള്ള
കാട്ടുവേട,നീ വേദന കൊള്ളിപ്പൂ!

സാധുവാമൊരുജീവിക്കു ലോകത്തി-
ലേതിലും വിലയേറിയ ജീവനെ,
കണ്ടുകൊൾക! ഹരിപ്പതു മാനുഷൻ
രണ്ടു നാലു നിമിഷം രസിക്കുവാൻ!

മഞ്ജുളമായ മാനിന്റെ ചാരത്തു
മഞ്ഞച്ചീവരം പൂണ്ടൊരാളെത്തുന്നു
സ്നേഹമൂറും മിഴികൊണ്ടു മാനിന്റെ മോഹനമേനിയാകേയുഴിയുന്നു

ചാരുചെങ്കോൽ ധരിക്കേണ്ട തൃക്കൈയിൽ
ചട്ടിയേന്തിയ ദേവ, നമസ്കാരം!

"https://ml.wikisource.org/w/index.php?title=താൾ:Padyatharavali_-_Bhagam_3_Nalam_Pathipp.pdf/11&oldid=223732" എന്ന താളിൽനിന്ന് ശേഖരിച്ചത്