ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Padyatharavali - Bhagam 3 Nalam Pathipp.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-12-


നമ്മുടെ ജീവകാരുണ്യ വാരിധി
നൻമൃഗത്തെയഴിച്ചുടൻ വിട്ടിതു!
കുരമ്പാശു തൊട്ടടുത്തെത്തിനാൻ
ക്രൂരത മേനിപൂണ്ടൊരു കാട്ടാളൻ-

മാനിനെ വിട്ടകോപത്താലാത്തിരു-
മേനിയെ ശ്ശരലാക്കാക്കി നിൽക്കവേ,
വില്ലുമമ്പുമങ്ങൂർന്നു വീണൂ; പദ-
പല്ലവാന്തികേ താണൂ തലയുമേ;

വേടനാദ്ദേവ വൈഭവം കൊണ്ടുതൻ-
മൂടൽ നീങ്ങി'യഹിംസ'യെക്കൈക്കൊണ്ടു!
ജീവകാരുണ്യ ബീജം മുളപ്പിച്ചു
കേവലം തരിശായ തന്നുള്ളിലും.

ആടിനെ കൊന്ന പാപക്കൊടുമയാ-
ലാരുമോഹിച്ചു പുണ്യത്തെ നേടുവാൻ?
ആ മഹീപാല സന്നിധി തന്നിലി-
പ്രേമകാരുണ്യ മൂർത്തി താനല്ലയോ?

മുത്തുമാല കളിക്കേണ്ട തൻകണ്ഠം
കത്തിവെപ്പാൻ കുനിഞ്ഞു കാണിച്ചതും;
ആ വിധം ദയാസിന്ധുക്കളാകുവിൻ!
പാവന ശീലരാകുവിൻ ബാലരേ!

(സ്വ:)



"https://ml.wikisource.org/w/index.php?title=താൾ:Padyatharavali_-_Bhagam_3_Nalam_Pathipp.pdf/12&oldid=223733" എന്ന താളിൽനിന്ന് ശേഖരിച്ചത്