Jump to content

താൾ:Padyatharavali - Bhagam 3 Nalam Pathipp.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-13-
ബന്ധനസ്ഥനായ രാവണൻ

ദേഹം മെലിഞ്ഞു പാരം കാരാഗൃഹം തന്നുള്ളിൽ ദാഹം വിശപ്പുകൊണ്ടു മോഹം വളർന്നുതത്ര സ്നേഹം തരിമ്പുമുള്ള ദേഹങ്ങളാരുമില്ല ആഹന്ത കഷ്ടം! ദശകണ്ഠന്റെ വർത്തമാനം. സ്നാനവുമില്ല മദ്യപാനവുമില്ല പാരം നാണവും പൂണ്ടു ദേഹക്ഷീണവുമകപ്പെട്ടു കൂറില്ലാത്തവരോടു ചോറു മേടിച്ചു തിന്നു കീറത്തുണിയുടുത്തു ചേറുമണിഞ്ഞങ്ങിനെ ആറുമാസം കഴിഞ്ഞിട്ടാരുമൊരുത്തൻ കുറ്റം തീരുവാൻ ശ്രമിക്കുന്നില്ലേറുന്നു സന്താപങ്ങൾ. പിണ്ഡവുമുരുട്ടിയോരൊ കിണ്ണത്തിൽ വെച്ചുകൊണ്ടു പെണ്ണുങ്ങൾ വന്നു നിന്നിവ്വണ്ണം പറഞ്ഞീടുന്നു. "ലങ്കാധിപതേ! നിന്റെ കാൽമേൽ കിടക്കുന്നൊരു ശൃംഖല കിലുങ്ങാതെ ചിങ്കുകളിച്ചെന്നാകിൽ പാക്കുവെറ്റിലെ നല്ല തൂക്കു പുകയിലയും പാർക്കാതെ തരുന്നുണ്ടുഭോഷ്കല്ല പംക്തികണ്ഠ! പത്തുമുഖങ്ങൾ കൊണ്ടു പത്തുപദങ്ങൾ പാടി തിത്തിത്തൈ എന്നു നൃത്തം വെക്ക രാവണ! മത്തഗജങ്ങളുടെ മസ്തകം തകർക്കുന്ന ഹസ്തങ്ങളെങ്ങു നിന്റെ നക്തഞ്ചരാദി നാഥ! ഏണമിഴിമാരുടെ പാണി പിടിച്ചിഴയ്ക്കും

"https://ml.wikisource.org/w/index.php?title=താൾ:Padyatharavali_-_Bhagam_3_Nalam_Pathipp.pdf/13&oldid=219750" എന്ന താളിൽനിന്ന് ശേഖരിച്ചത്