Jump to content

താൾ:Padyatharavali - Bhagam 3 Nalam Pathipp.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

20 ദൃഷ്ടാന്തമാല ധന്യൻ ധനഞ്ജയനപാരപരാക്രമൻ താൻ മുന്നം വിരാട നഗരത്തിലിരുന്ന കാലം തന്വംഗിമാരുടയ നർത്തകനായി; കാലത്തിന്നൊത്ത കോലമഖിലർക്കുമതീവയുക്തം.

ധന്യത്വമുള്ള മുകിൽവർണ്ണനെ യാഗ മധ്യേ നിന്ദിച്ചസഭ്യമുരചെയ്തൊരു ചേദിരാജൻ ഖിന്നത്വമാർന്നവിടെ വെച്ചു നശിച്ചുപോയിയെന്നോർക്ക നല്ലവരെ വല്ലതുമോതിടൊല്ല. പാർത്തട്ടടക്കിയൊരു കൗരവരെ ജ്ജയിച്ചു പാർത്തീടുവാൻ വിരുതരെങ്കിലു മന്നു കാട്ടിൽ പാർത്താൽ പൃഥാതനയർ; സത്തുക്കൾ കാലമേറ്റ- മോർത്താണു സർവ്വസമയത്തുമിരിപ്പതല്ലൊ. സമ്പത്തിനാൽ മതമെഴുംനഹുഷക്ഷിതീശൻ കുംഭോൽഭവാവമതി ചെയ്തഥ ശാപമൂലം പാമ്പായ് ഭവിച്ചു ബഹുകാല മഹോവലഞ്ഞൂ: സമ്പത്തു കൊണ്ടു മദമാർക്കുമുദിച്ചിടൊല്ലേ പാടേ കുചേലനു, ദരിദ്രതയായ ദു:ഖ-ച്ചൂടോടെ ചെന്നു ഹരിയെബ്ബത കണ്ട മൂലം

"https://ml.wikisource.org/w/index.php?title=താൾ:Padyatharavali_-_Bhagam_3_Nalam_Pathipp.pdf/43&oldid=219677" എന്ന താളിൽനിന്ന് ശേഖരിച്ചത്