ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Padyatharavali - Bhagam 3 Nalam Pathipp.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-42-


നലമേറിടു മിക്കിടാങ്ങളാൽ
വിലസും രാജ്യമിവണ്ണമോൎത്ത ഞാൻ
ഇലവിൻ പഴമുണ്ണുവാൻ രസം
കലരും ശാരിക തന്റെ തോഴിയായ്.

ഇളയിൽസ്സുതനൊന്നു മച്ചികൾ-
ക്കുളവാകാത്തതുകൊണ്ടു സങ്കടം;
മുളയിൽ ക്കരിയും നിലത്തിലും
വിളവില്ലാത്തരിശെത്ര മേത്തരം?

മമനേത്രരസായനങ്ങളേ,
മമതാലാസ്യമണീ ഗ്രഹങ്ങളേ,
കമനീയ കലാങ്കുരങ്ങളേ,
യമലോകത്തിനു നിങ്ങൾ പോയിതോ?

സുതരേ! സുതരേ! സുധാരു ചി-
സ്മിതരേ, മഞ്ജുള വാഗ്വിലാസരേ,
ഇതരേഛയിവൾക്കു സൽഗുണാ-
ന്വിതരേ നാസ്തി! വരുന്നു കൂടെ ഞാൻ"

ഉള്ളൂർ പരമേശ്വരയ്യർ.
___:*:___
"https://ml.wikisource.org/w/index.php?title=താൾ:Padyatharavali_-_Bhagam_3_Nalam_Pathipp.pdf/42&oldid=221192" എന്ന താളിൽനിന്ന് ശേഖരിച്ചത്