മായാമയേ, മാധവന്റെ ജായേ, ദേവി
തായേ, ധരിത്രി കേൾക്കണമെൻ വാചകം
നീയൊഴിഞ്ഞാരെനെക്കിന്നിമേലാശ്രയം?
ന്യായത്തിനൊത്തവണ്ണം തുണച്ചീടണം!
ബാല്യകാലത്തിങ്കലുണ്ടായൊരാപത്തു
മാലയിട്ടന്നു തീർന്നെന്നു ചിന്തിച്ചു ഞാൻ
മാലതു കൊണ്ടു മൊഴിഞ്ഞില്ല പിന്നെയും
കാലക്രമം കൊണ്ടു വർദ്ധിച്ചതേയുള്ളൂ.
തീയിൽ കുളിച്ചാറെതീർന്നെന്നിരുന്നു ഞാൻ
തീയതു പിന്നെയും തീർന്നില്ല ദൈവമേ,
..........................................................................
കത്തുന്നതീക്കനൽക്കട്ടയിൽ ച്ചുട്ടാറെ
പത്തുപത്തിൽ പത്തിരട്ടിച്ചു പിന്നെയും
ഭർത്തൃ ശുശ്രൂഷയും ചെയ്തു നാനാസുഖം
പൃത്ഥിയും രക്ഷിച്ചു കൊണ്ടിരുന്നീടുവാൻ
ദുർഭഗയാം നമുക്കെത്തില്ലൊരിക്കലും
കല്പനക്കല്പവും നീക്കമുണ്ടായ്വരാ.
.....................................................................
കള്ളക്കൊടുങ്കാടു തന്നിൽ കളഞ്ഞെന്നെ
വെള്ളവും കായും തളിരുകളും തിന്നു
മുള്ളിലും കല്ലിലും സഞ്ചരിച്ചെത്രനാ-
ളുള്ള നാളും സ്വൈര്യമെന്തെന്നറിഞ്ഞീല-