Jump to content

താൾ:Padyatharavali - Bhagam 3 Nalam Pathipp.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

32 14 കാട്ടുതീ

ആടും മയിൽകളും പാടും കുയിൽകളും ഓടും മൃഗങ്ങളും ചാടും കപികളും പേടിച്ചുഴന്നങ്ങുമിങ്ങും വനത്തോടു കൂടിദ്ദഹിച്ചാശു ഭസ്മീഭവിക്കയും തോയം തിരഞ്ഞങ്ങു പായും ഗജത്തിന്റ വായിൽക്കടന്നുള്ളിലായോരു പാവകൻ കായം സമസ്തം കലർന്നു ദഹിപ്പിച്ച- പായംവരുത്തി ധരിത്രി കുലുക്കിയും; ഒന്നിച്ചുകൂടി പരക്കെച്ചരിക്കുന്ന പന്നിക്കുലങ്ങളിൽ;ച്ചെന്നു പിടിക്കയും ലാംഗൂലഭംഗിക്കു പങ്കം വരുന്നാകി- ലംഗങ്ങളിൽച്ചെറ്റു മാശയില്ലിങ്ങെന്നു സഞ്ചീന്തനം ചെയ്തു സഞ്ചരിച്ചിടുന്ന വെഞ്ചമരീമൃഗക്കൂട്ടത്തിലഗ്നിയും ചെന്നു പിടിച്ചു ദഹിച്ചു തുടങ്ങിനാ- നെന്നുവേണ്ടാ മഹാ കല്പാന്ത സംഭ്രമം വന്നു ഭവിച്ചു വനത്തിൽക്കനക്കവേ വന്യങ്ങളെല്ലാം വിനാശം ഭവിച്ചിതു. വട്ടത്തിൽ നിൽക്കുന്ന വംശദ്രുമങ്ങളിൽ പെട്ടെന്നു പാവകൻ പറ്റുന്ന നേരത്തു പൊട്ടിത്തെറിക്കുന്ന ശബ്ദങ്ങൾ കേട്ടുടൻ ഞെട്ടിത്തുടങ്ങീ ദിഗന്തങ്ങളൊക്കവേ

"https://ml.wikisource.org/w/index.php?title=താൾ:Padyatharavali_-_Bhagam_3_Nalam_Pathipp.pdf/32&oldid=219679" എന്ന താളിൽനിന്ന് ശേഖരിച്ചത്