ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-33-
വള്ളിക്കുടിലകം പുക്കു കിടക്കുന്ന
പുള്ളിമാൻ കൂട്ടത്തിലെത്തി ദാവാനലൻ
കൊള്ളികൊണ്ടംഗം ദഹിക്കും ദശാന്തരേ
തുള്ളിപ്പിടഞ്ഞു മരിച്ചു തുടങ്ങിനാർ.
പഞ്ചാനനങ്ങളും കാളുന്ന തിയ്യില-
ങ്ങഞ്ചാതെ ചാടിദ്ദഹിക്കുന്നു വിഗ്രഹം.
നളചരിതം കിളി
കുഞ്ചൻ നമ്പ്യാർ.
---:*:---