ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-25-
വട്ടംനന്നല്ലിതീവണ്ണമോടിയാൽ
മുട്ടുമേ ചെന്നക്കുന്നിൻമുകളിൽ നീ!
ഒട്ടുനിൽക്കങ്ങു വന്നൊന്നു നിന്മേനി
തൊട്ടിടാനും കൊതിയെനിക്കോമനേ!
എന്നു കൈപൊക്കി യോടിനാനുന്മുഖൻ
കുന്നേറാനൊരു സാഹസി ബാലകൻ
ചെന്നു പിന്നിൽ ഗൃഹപാഠകാലമാ-
യെന്നു ജ്യേഷ്ഠൻ തടഞ്ഞുഞെട്ടും വരെ!'
കുമാരനാശാൻ.