ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Padyatharavali - Bhagam 3 Nalam Pathipp.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
26
11. രാവണനും ഹനൂമാനും
-----:*:-----

രാവണൻ:
       എന്തെടോ കപികീടമേ ചൊല്ലുനീ!
       എന്തു നിനക്കിതു തോന്നീടുവാൻ?
       സന്താന പൂരിതമെന്റെ മലൎക്കാവെ-
       ന്നെന്തേധരിക്കാഞ്ഞു നാരായണ.

       നാകാധിനാഥൻ നിയോഗത്താലോ നീയു-
       മേകാകിയായായിപ്പോന്നിങ്ങുവന്നൂ?
       ആകാംക്ഷ ജീവനിലില്ലാഞ്ഞാലേവൎക്കു-
       മാകാമിതിൽപ്പരം..........

       ദിക്പാലകന്മാരെയച്ചൂട്ടതെന്നാകിൽ
       കല്പാന്തകാലം വരുത്തുവാൻ ഞാൻ
       മുപ്പാരിടത്തുങ്കൽ കല്പനയിന്നിനി-
       ക്കെപ്പേരുമെന്നറി................

ഹനൂമാൻ:

      കേൾക്ക! ദശാനന, വാനോരയച്ചൂട്ട
      പേക്കുരങ്ങല്ലഞാനെന്നറിഞ്ഞോ?
      രാക്ഷസക്കാട്ടിൽ പിടിപെട്ടു കത്തുന്ന
      രാമാഗ്നി ദൂതൻ ഞാൻ....................

"https://ml.wikisource.org/w/index.php?title=താൾ:Padyatharavali_-_Bhagam_3_Nalam_Pathipp.pdf/26&oldid=223736" എന്ന താളിൽനിന്ന് ശേഖരിച്ചത്