ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Padyatharavali - Bhagam 3 Nalam Pathipp.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
24


10. അമ്പിളി

‌--
(പാനമട്ട്)

തുമ്പപ്പൂവിലും തൂമയേഴും നിലാ-
വമ്പിൽ തൂവിക്കൊണ്ടാകാശവീഥിയിൽ
അമ്പിളി പൊങ്ങി നില്ക്കുന്നിതാ മര-
ക്കൊമ്പിൽ നിന്നു കോലോളം ദൂരത്തിൽ
 
വെള്ളമേഘ ശകലങ്ങളാം നുര
തള്ളിച്ചുകൊണ്ടു ദേവകൾ വിണ്ണാകും-
വെള്ളത്തിൽ വിളയാടിത്തുഴഞ്ഞു പോം
വെള്ളിയോടമിതെന്നു തോന്നീടുന്നു!

വിണ്മേൽനിന്നു മന്ദസ്മിതം തൂവുമെൻ
വെൺമതിക്കൂമ്പേ നിന്നെയീയന്തിയൽ
അമ്മ തന്നങ്കമേറിയെൻ സോദര
"നമ്മാവാ" യെന്നലിഞ്ഞു വിളിക്കുന്നു!

ദേഹശോഭ പോലുള്ളത്തിൽ കൂറുമീ-
മോഹനാകൃതിക്കുണ്ടിതൻ പിന്നാലെ,
സ്നേഹമോടും വിളിക്കും വഴിപോരു-
ന്നാഹാ! കൊച്ചുവെള്ളാട്ടിൻ കിടാവു പോൽ.

"https://ml.wikisource.org/w/index.php?title=താൾ:Padyatharavali_-_Bhagam_3_Nalam_Pathipp.pdf/24&oldid=222754" എന്ന താളിൽനിന്ന് ശേഖരിച്ചത്