ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Padyatharavali - Bhagam 3 Nalam Pathipp.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
23


കാളിയമൎദ്ദനം.
ןן

കുന്നിനേക്കാൾ ഗുരുത്വമേറുന്ന മു-
കുന്ദന്റെ കായമതി-ലുടൻ
ചെന്നങ്ങു വീണൊരു നേരത്തു തീരത്തു
ചെന്നങ്ങു കേറി വെള്ളം.

രണ്ടാമതുമതുപോലെ മരത്തിന്റെ
മണ്ടയിലേറിച്ചെന്നു-പുതു
കൊണ്ടലണി നിറങ്കൊണ്ടു പിടിച്ചായം
കൊണ്ടേ കുതിച്ചുചാടി.

പിന്നെയും പിന്നെയും മുന്നതമാം മരം
തന്നിൽ കരേറിയുടൻ-നന്ദ-
നന്ദനൻ മാൎത്താണ്ഡ നന്ദിനീ തോയത്തിൽ
ചെന്നാശു ചാടീടിനാൻ.

ആറു കലങ്ങിമറിഞ്ഞു കരകളിൽ
കേറിയലഞ്ഞിടുന്ന-തണ്ണി-
നീരിൽ മറഞ്ഞും തുഴഞ്ഞും തുടിച്ചുമാ-
ദ്ധീരൻ കളിച്ചു പാരം.


കാളിയമൎദ്ദനം കൈകൊട്ടിക്കളിപ്പാട്ട്.
ഒറവങ്കര രാജാ.


________:•:________
"https://ml.wikisource.org/w/index.php?title=താൾ:Padyatharavali_-_Bhagam_3_Nalam_Pathipp.pdf/23&oldid=222755" എന്ന താളിൽനിന്ന് ശേഖരിച്ചത്