താൾ:Padya padavali 7 1920.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൨൨
പദ്യപാഠാവലി-ഏഴാംഭാഗം

12ഇപ്പേർപുകൾന്നതറവാടുകളന്നുതൊട്ടു
കെല്പേറിടുംപടിയിണങ്ങിയമട്ടിലായി
ഉൾപ്പിച്ചുതീൎത്തിതൊരുമാതിരിനല്ലഭാഷ-
യ്ക്കൊപ്പിച്ചവേളിയിരുകൂറുമിണങ്ങിനാട്ടിൽ.

കോമപ്പൻ കുണ്ടൂർനാരായണമേനോൻ ബി.എ.




൪൭


ഒരുധർമ്മസംകടം




ശ്രീരാമൻ:

സൂൎയ്യവംശത്തിനൊരുകളങ്കമുണ്ടാക്കാതേ
ആൎയ്യന്മാരാലുംസുപൂജിതനായിത്രനാളും.
ഇന്നിപ്പോളപവാദംമുറ്റിവന്നിരിക്കുന്നു
എന്നതുനിങ്ങളോടുചൊല്ലുവാൻചൊല്ലിവിട്ടേൻ.
"ഒരാണ്ടുലങ്കതന്നിലിരുന്നസീതതന്നെ
ഓരാതെകൈക്കൊണ്ടതുനന്നല്ലരഘുവരൻ"
ഇങ്ങനെമന്ത്രിക്കുന്നുപുരവാസികളെല്ലാം
നിങ്ങളങ്ങേതുംധരിച്ചീലല്ലോബാലന്മാരെ.
ഞാനിതിനുപായവുംകണ്ടിട്ടുണ്ടിപ്പോളതു
മാനസേധരിച്ചാലുംച്ചൊല്ലുവനതുകേൾപ്പിൻ
ഗർഭിണികൾക്കുരുചിയുണ്ടാമോരോന്നിലതു
ഇപ്പോഴെന്തോന്നിലാശനിനക്കെന്നവളൊടു,
ചോദിച്ചേനിന്നലെഞാനന്നേരമവൾ ചൊന്നാൾ,

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/90&oldid=210049" എന്ന താളിൽനിന്ന് ശേഖരിച്ചത്