താൾ:Padya padavali 7 1920.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൨൧
കാമിനിമൂലം കലഹശാന്തി

6എന്നുംപറഞ്ഞവൾ കിഴിഞ്ഞിവിടെക്കഴിഞ്ഞ-
തൊന്നുംവിടാതെവഴിപോലറിയിച്ചുപിന്നെ,
കൊന്നുള്ളമാപ്പിളയെനോക്കുകയെന്നുമോതി-
രുന്നുള്ളിലൊട്ടിടയിളക്കമിയന്നുനിന്നു.
7തങ്ങൾക്കുപറ്റിയൊരുതെറ്റതിനാലെഴുംമാൽ-
പെങ്ങൾക്കുമാറ്റിയൊരുകോമനെനോക്കിയപ്പോൾ
ഞങ്ങൾക്കുനന്മയിതുചെയ്തതിനെന്തുകോമ!
നിങ്ങൾക്കുചെയ്‌വതിനി?യെന്നവരെക്കൊയോതി.
8"പണ്ടേപെടുന്നൊരുപിണക്കമിതൊക്കെനീക്കി-
ക്കൊണ്ടേറിടുംതെളിവിയന്നിനിനമ്മൾതമ്മിൽ
രണ്ടെന്നുതന്നെകരുതാത്തൊരുമട്ടടപ്പ-
മുണ്ടെന്നുതാൻവരണ"മെന്നുപറഞ്ഞുകോമൻ.
ഇപ്പെണ്ണിലേറെവഷളത്വമണച്ചുവെന്നോ-
ൎത്തിപ്പെട്ടമാപ്പിളയിലേറിയോരീറയോടേ
ഇപ്പാടിവന്റെ തറവാടുടനേകുളംകോ-
രിപ്പാനൊരുങ്ങലൊടിറങ്ങിയതാണുഞങ്ങൾ
10ഇങ്ങായവാറുവലുതായിടുമൊച്ചകേട്ടി-
തെങ്ങൊരുചെയ്തതകരാറതറിഞ്ഞുകൊൾവാൻ
മങ്ങാതെയീവഴിതിരിഞ്ഞുതിരിഞ്ഞുവന്നേൻ;
ചങ്ങാതിചെയ്തതുണകണ്ടുതെളിഞ്ഞുഞങ്ങൾ.
11തീർച്ചയ്ക്കിതൊന്നുപറയാംപുതുതായിടുന്നീ
വേൾച്ചയ്ക്കുമേലിലയവേതുമണഞ്ഞിടായ്‌വാൻ
ചാർച്ചക്കുഞങ്ങളുടെപെങ്ങളെവേൾക്കുകെന്നായ്
ചേർച്ചക്കുമൊത്തപടിമൂത്തകുറുപ്പുചൊന്നാൻ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/89&oldid=209099" എന്ന താളിൽനിന്ന് ശേഖരിച്ചത്