താൾ:Padya padavali 7 1920.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൬
കാമിനിമൂലം കലഹശാന്തി

രണ്ടാംഭാഗം

1ഇന്നിപ്പുറപ്പെടുകയെന്നുപറഞ്ഞുവാളു-
തന്നിൽപ്പെരുക്കമൊരുചോരതുടച്ചുകൊണ്ടു്
നിന്നീടുമിപ്പോഴുതിലാൎത്തുവിളിച്ചുകൂക്കി
വന്നീടുമാളുകളെയപ്പടയാളികണ്ടു.
2വാളേ! തെളിഞ്ഞിടുക, നിൻപണിതീൎന്നതില്ല,
നാളെയ്ക്കുനീക്കിടുകനിന്റെയുറക്കമെല്ലാം
ആളേറെയുണ്ടിതപടയ്ക്കുവരുന്നു തേൻചൊ-
ല്ലാളേ! നിനക്കിനിയുമിന്നൊരുകാഴ്ചകാണാം
3എന്നോതിയാളുകളെവേണ്ടപടിയ്ക്കുനിൎത്തി
മുന്നോട്ടുതെല്ലിടനടന്നുകുലുക്കമെന്യെ,
നിന്നോരുകോമനുടെനേൎക്കകലത്തുനിന്നു
ചെന്നോതിനാളലിവൊടായവരോടിവണ്ണം.
4വന്നൊട്ടടുത്തളവിലാങ്ങളമാരിതെന്ന-
ങ്ങന്നത്തിനൊത്തനടയാളവൾ കണ്ടറിഞ്ഞു.
വന്നോരുമാലൊടവളപ്പൊഴുതൊട്ടടുത്തു-
ചെന്നോതിനാളലിവൊടായവരോടിവണ്ണം.
5പോരുംപിണക്കമിതെനിക്കുളവായ ചീത്ത-
പ്പേരുംപെരുക്കമൊരുപേടിയുമൊക്കെനീക്കി
പോരുന്നകോമനൊടുപോരിനുപോവതൊട്ടും
ചേരുന്നതല്ലവനൊടുള്ളു തെളിഞ്ഞിടേണം.

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/88&oldid=209008" എന്ന താളിൽനിന്ന് ശേഖരിച്ചത്