താൾ:Padya padavali 7 1920.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൧൯
കാമിനിമൂലം കലഹശാന്തി

 8 പാരിൽപുകൾപ്പൊലിമപൊങ്ങിയ മാപ്പിളയ്ക്കു
 പോരിൽപ്പെടുന്നൊരുമിടുക്കു മുറയ്ക്കു കാണ്മാൻ
 നേരിട്ടിടുന്ന കൊതിയാലൊരു തെല്ലുനേരം
 നേരിട്ടു നിന്നുകളിയായമർചെയ്തകോമൻ
 9 ഊക്കോടൊതുക്കിയമർചെയ്തളവാമരയ്ക്കാ-
 ൎക്കുൾക്കൊണ്ടുതള്ളലൊരുതെല്ലതുകണ്ടനേരം
 ചൊൽക്കൊണ്ട കോമനുടെ കണ്ണിണയോടുകൂടെ
 യക്കൊണ്ടൽനേർനിറമെഴുന്നൊരുവാൾചുവന്നു.
10 കണ്ണിൽ കവിഞ്ഞിടുമടുപ്പമെഴുന്നുകോമ-
 നുണ്ണിക്കെഴും ചൊടിയിലിന്നിതുപോലെയായാൽ
 എന്നിൽക്കളിയ്ക്കുമവനുള്ളനിയെന്നുചോര-
 തന്നിൽക്കുളിപ്പതിനുവാളുടനെതുടങ്ങി.
11 ഈമട്ടിലായൊരരനാഴികയാമരയ്ക്കാർ
 കോമന്റെ വാൾക്കു ചുടുചോരകൊടുത്തുപിന്നെ
 കാർമങ്ങിടുംകഴലിയായെഴുമുണ്ണികാൺകെ-
 ക്കേമത്തമറ്റതലയറ്റുനിലത്തുവീണു.
12 മോടിയ്ക്കുചേരുമുടലിന്നുകുറച്ചുകോറൽ
 കൂടിക്കരുത്തുടയകോമനുപറ്റിയില്ല.
 പേടിച്ചുമാപ്പിളകളോടുകിലുംവെളിച്ച-
 പ്പാടിൻചതിത്തലയറുത്തിതുപോയപോക്കിൽ
13 പറ്റീലെനിക്കൊരുപരുക്കുപയറ്റിലൊന്നും
 തെറ്റീല,ചോരയിതുകാണുവതെന്റെയല്ല,
 തോറ്റീടുകില്ലിവനൊരൻപതുപേർമരയ്ക്കാ-
 രേറ്റീടിലെന്നടവിലുണ്ണിയെനോക്കികോമൻ.


"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/87&oldid=208868" എന്ന താളിൽനിന്ന് ശേഖരിച്ചത്