താൾ:Padya padavali 7 1920.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
യക്ഷപ്രശ്‌നം

കുടിച്ചാൻദാഹംകൊണ്ടു മരിച്ചാനവനപ്പോൾ
കണ്ടീലസഹദേവൻ പോയവൻതന്നെയിന്നു,
കൊണ്ടുവാനാകുല നീ തണ്ണീരെന്നിതുനൃപൻ
എന്നുകേട്ടവനുംപോയ്‌ചെന്നിതു പൊയ്‌കതങ്കൽ
തന്നുടെയനുജനെക്കണ്ടിതുനകുലനും
ദാഹത്തെക്കെടുത്തതിൻ കാരണംതിരയാമെ-
ന്നാവോളംപൊടുക്കനെക്കോരിനാൻതണ്ണീരവൻ
കുടിച്ചീടൊല്ലാതണ്ണീർ മരിക്കുംനീമൈയിൽ
കടക്കപൊയ്ക്കോൾകെന്നു കേൾക്കായിതൊരുമൊഴി
മരിക്കിൽദാഹംപൂണ്ടുമരിച്ചീടുകയല്ല
തെരിക്കെന്നിനിത്തണ്ണീർ കുടിക്കയത്രേയെന്നു
നിനച്ചുനകുലനും കുടിച്ചുമരിച്ചുതേ
മനക്കാമ്പതിലഴൽമുഴുത്തു നൃപതിയും
തമ്പിമാരിരുവരും വന്നതില്ലെന്നുകണ്ടു
സംഭ്രമിച്ചയച്ചിതുധൎമ്മജൻ വിജയനെ
ചെറുതുനിരൂപിച്ചു നടന്നുവിജയനും
വിരവിൽപൊയ്കപുക്കിട്ടനുജന്മാരെക്കണ്ടു
ദാഹവേഗത്താൽ തണ്ണീർകുടിക്കാൻതുടങ്ങുമ്പോൾ
മോഹേനകുടിക്കൊല്ലാതണ്ണീരെന്നല്ലു കേട്ടു.
കല്പിച്ചവണ്ണം വരുമെന്നുറച്ചിന്ദ്രാത്മജ-
നപ്പോഴേതണ്ണീർ കുടിച്ചവനുംമരിച്ചുതേ
പോയവരാരും വന്നീലെന്നുകണ്ടരചനും
വായുനന്ദനനോടു പോയാലുമെന്നുചൊന്നാൻ
ചെന്നവൻതണ്ണീർകുടിച്ചപ്പോഴേമരിച്ചുതേ
മന്നവൻതാനുംവന്നാൻപിന്നാലെയതുനേരം
തമ്പിമാരുടെശവംപൊയ്കതൻകരെകണ്ടു

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/91&oldid=209822" എന്ന താളിൽനിന്ന് ശേഖരിച്ചത്