താൾ:Padya padavali 7 1920.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൧൮
പദ്യപാഠാവലി-ഏഴാംഭാഗം

2"പാരിൽപ്പെരുത്തപുകഴാൎന്നൊരു കോമനെന്റെ
പേരിൽപ്പെടുന്ന കനിവേതുമറഞ്ഞിടാതെ
ആരിപ്പൊഴിങ്ങണവതിങ്ങിനെ? കോമനോടു
കേറിപ്പിടിക്കുകിലവൻതലകൊയ്തെടുക്കും

3നിൽക്കായ്കപോകുപുറകോട്ടിനിമാപ്പിളേ?നീ
വെക്കായ്ക കാലൊരടിപോലുമടുത്തിടേണ്ടാ,
ഇക്കാണുമെന്നുടയവാളിനു തീനുനൾകാൻ
നോക്കായ്ക"യെന്നുമവൾവാളുമുലച്ചുരച്ചു

4വെട്ടംപറഞ്ഞപടിയിന്നിവളെന്നുതോന്നു-
മ്മട്ടുള്ളൊരാമൊഴികൾ കേട്ടുടനെ മരയ്ക്കാർ
തട്ടുന്നൊരല്ലലൊടകന്നു കുറച്ചും കോമൻ
പൊട്ടുന്നപുഞ്ചിരിയൊടപ്പൊഴണഞ്ഞുരച്ചു.

5നന്നുണ്ണീ നിന്നുടയൊരൂപ്പിടികണ്ടുപേടി-
യ്ക്കുന്നുണ്ടുപോരിനുമിടുക്കെഴുമീമരയ്ക്കാർ
ഇന്നുള്ളപേരിവനൊടേൽക്കുകിലൊട്ടമങ്ങു-
മെന്നുണ്ടുപേടിനിവനല്ലണികൂന്തലാളേ!

6എന്നാലുമെന്നിലൊരുപേടി പെടാതെയിങ്ങു
വന്നാൻപെരുത്തു വഷളത്തവുമോൎത്തിവൻ താൻ,
കൊന്നാലൊഴിഞ്ഞിനിയിതിൻപകപോകയില്ല,
തന്നാലുമെന്നുടയവാളിതെനിക്കുതന്നെ

7എന്നോതിവാളുടനെവാങ്ങിയവൻമരയ്ക്കാർ
തന്നോ"ടൊരുങ്ങിടുകിറങ്ങിടു"കെന്നു ചൊല്ലി
തന്നോടുകൂടി വരുവോരെ വിലക്കി, നേൎത്തു-
വന്നോരുമാപ്പിളകൾമൂപ്പനൊടൊൎത്തെതൃത്തു.

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/86&oldid=208228" എന്ന താളിൽനിന്ന് ശേഖരിച്ചത്