താൾ:Padya padavali 7 1920.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൫
കാമിനിമൂലം കലഹശാന്തി


കടുത്തനാട്ടുദേശത്തു ഒന്നൂറ്റിൽ കുറുപ്പന്മാരെന്നും പാലാട്ടു നായന്മാരെന്നുമുള്ള തറവാടികൾ അനേകതലമുറയായി പരസ്പരവിരോധികളായിരിക്കെ; പാലാട്ടുകോമൻനായൎക്കും ഒന്നൂറ്റിൽ ഉണ്ണിയെന്ന യുവതിക്കും സംഗതിവശാൽ അന്യോന്യം ദൃഢമായ അനുരാഗം ജനിച്ചു. കുറുപ്പ് അറിയാതെ കോമൻ ഉണ്ണിയുമായി സഹവാസംതുടങ്ങി. ഒരുദിവസം അയാൾ തന്റെ പരിശ ഉണ്ണിയുടെ മുറിയിൽ വച്ചുപോകയും കുറുപ്പ് ആ പരിശ കാണുകയും ചെയ്തു. ആ മാതിരി പരിശ കുറുപ്പിനും കോമനും ആ ദിക്കുകാരനായ മരയ്ക്കാർ എന്ന ഒരു മാപ്പിളയ്ക്കും മാത്രമേ ഉണ്ടായിരുന്നുള്ളു. കോമൻ തങ്ങളുടെ ഭവനത്തിൽ വരികയില്ലെന്നുള്ള വിശ്വാസത്താൽ ഉണ്ണിക്കു മരയ്ക്കാരുമായി സഹവാസം ഉണ്ടായി എന്നും നിശ്ചയിച്ചു കുറുപ്പന്മാർ അവളെ വധിക്കാൻ തീർച്ചയാക്കി. അപ്പോൾ അടുത്തുള്ള ക്ഷേത്രത്തിലെ വെളിച്ചപ്പാടു് അവിടെ എത്തി ഉണ്ണി തന്റെ വരുതിയിൽ ഉൾപ്പെട്ട ക്ഷേത്രത്തിൽ ഭജനമിരിക്കട്ടെ എന്നു വിധിച്ചതിനെ അവർ അനുവദിച്ചു. ഭജനംനടക്കുമ്പോൾ ഒരുദിവസം വെളിച്ചപ്പാടു ഉണ്ണിയെ മരയ്ക്കാൎക്കു കൊടുത്തു അവനോടു കുറെപണം കൈക്കലാക്കാൻ നിശ്ചയിച്ചു. ഉണ്ണി ഈ വൎത്തമാനം ഗ്രഹിച്ചതിനാൽ സംഗതികളെല്ലാം കാണിച്ചു ഗൂഢമായി കോമനു ഒരു എഴുത്തയച്ചു. രാത്രി മരയ്ക്കാർ വെളിച്ചപ്പാടിന്റെ ക്ഷണനപ്രകാരം ഉണ്ണിയുടെ ശയ്യാഗൃഹത്തിൽ ഹാജരായതിന്റെ ശേഷം,

1മാലാമലൎക്കണകളാലുളവായതാറ്റാൻ
മേലാതെമാപ്പിളയുമുണ്ണിയൊടൊട്ടടുത്തു
'പാലാട്ടുകോമനുടെ പെണ്ണിവ'ളെന്നു പുത്തൻ
പാലായിടഞ്ഞമൊഴിയാളുമുരച്ചേണീറ്റു

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/85&oldid=208165" എന്ന താളിൽനിന്ന് ശേഖരിച്ചത്