താൾ:Padya padavali 7 1920.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൧൬
പദ്യപാഠാവലി-ഏഴാംഭാഗം

ശ്രീരാമപാദപത്മാഞ്ചിതം ഭൂതല-
മാരാലെനിക്കു കാണ്മാനവകാശവും
വന്നതെല്ലൊ, മുഹുരിപ്പാദപാംസുക്ക -
ളന്വേഷണംചെയ്തുഴലുന്നിതേറ്റവും
വേധാവുമീശനും ദേവകദംബവും
വേദങ്ങളും നാരദാദിമുനികളും
ഇത്ഥമോൎത്തത്ഭുതപ്രേമരസാപ്ളുത
ചിത്താനായാനന്ദബാഷ്പാകുലാക്ഷനായ്
മന്ദമന്ദം പരമാശ്രമസന്നിധൗ
ചെന്നുനിന്നാരുനേരത്തു കാണായിതു
സുന്ദരം രാമചന്ദ്രം പരമാനന്ദ-
മന്ദിരമിന്ദ്രാദിവൃന്ദാരകവൃന്ദ-
വന്ദിതമിന്ദിരാമന്ദിരോരസ്ഥല-
മിന്ദ്രാവരജമിന്ദീവരലോചനം
ഉദ്യത്തരുണാരുണായുതശോഭിതം
വിദ്യുൽസമാംഗിയാം ജാനകിയായൊരു
വിദ്യയുമായ് വിനോദിച്ചിരിക്കുന്നൊരു
വിദ്യോതമാനമാത്മാനമവ്യാകുലം.


അദ്ധ്യാത്മരാമായണം കിളിപ്പാട്ട്.

എഴുത്തഛൻ


അയോദ്ധ്യാകാണ്ഡം
"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/84&oldid=208101" എന്ന താളിൽനിന്ന് ശേഖരിച്ചത്