താൾ:Padya padavali 7 1920.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൯
കണ്വാശ്രമം

[ദുഷ്ഷന്തമഹാരാജാവു് വേട്ടയാടി വനത്തിൽ സഞ്ചരിക്കുമ്പോൾ മാലിനീതീരത്തിൽ കണ്വാശ്രമം കണ്ടു് അവിടെ പ്രവേശിക്കുന്നതു്]

... ... ... ... ദുഷ്ഷന്തനൃപൻ
കീൎത്തിപൂണ്ടിരിക്കുന്നാൾനായാട്ടിനൊരുദിന-
മാൎത്തുനാലംഗത്തോടുകൂടവേ വനംപുക്കാൻ
വ്യാഘ്രസിംഹാദിമൃഗാവോളംകൊന്നുകൊന്നു
ശീഘ്രമുവീന്ദ്രൻവിളയാടുന്നനേരമേറ്റ-
മാഗ്രഹിച്ചടവികളാക്രമിച്ചീടുന്നേര-
മാക്കുമെത്താതവേഗമേറുന്ന രഥത്തോടും
ഭാസ്കരരശ്മിപോലുംചെല്ലാതവനംപുക്കാൻ
നോക്കിയുംമൃഗങ്ങളെക്കണ്ടുകൗതുകംപൂണ്ടും
വേഗമേറീടുംമൃഗജാലങ്ങൾവഴിയേപോ-
യേകാകിയായ വസുധേന്ദ്രനാംദുഷ്ഷന്തനും
ക്ഷുൽപിപാസാദിപൂണ്ടുചമഞ്ഞോരനന്തര-
മത്ഭുതംവളൎന്നീടുമാശ്രമദേശംകണ്ടാൻ
പുഷ്പങ്ങൾതളിരുകൾഫലങ്ങൾനിറഞ്ഞോരോ
ഷൾപ്പദശുകപികകേകികൾനാദത്തൊടും,
വൃക്ഷങ്ങൾതോറുംചുറ്റിപ്പറ്റീടുംവല്ലികളും
യക്ഷകിന്നരസിദ്ധഗന്ധർവാദികളാലും
പക്ഷികൾമൃഗങ്ങളെന്നുള്ളജന്തുക്കളാലും
ഇക്ഷുജംബീരകേരകദളീവൃന്ദത്താലും
ശീതത്വസുഗന്ധമാന്ദ്യാദികൾഗുണംതേടും

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/76&oldid=206000" എന്ന താളിൽനിന്ന് ശേഖരിച്ചത്