താൾ:Padya padavali 7 1920.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൦൧
കാരുണ്യം

 5 എന്നാലതിന്നുള്ളധികാരമെല്ലാം
 ദയയ്ക്കുകീഴായ്‌മരുവുന്നതത്രെ;
 ഈശാങ്കമാമായതുഭൂപഹൃത്തിൽ
 സാമ്രാജ്യമേറ്റിട്ടു വസിച്ചിടുന്നു.

 6 പാരുഷ്യമേറീടിനനീതിതന്നെ-
 കൃപാമൃതത്താൽമൃദുവാക്കിയെന്നാൽ
 മനുഷ്യനുള്ളോരധികാരമപ്പോ-
 ളീശാധികാരത്തിനടുത്തുനിൽക്കും.

 7 ന്യായത്തിനാൽകേവലമത്രനമ്മി-
 ലൊരുത്തനുമുക്തിലഭിക്കയില്ല.
 കാരുണ്യമുണ്ടാകണമെന്നുനിത്യം
 നാമീശനോടൎത്ഥനചെയ്‍വതില്ലേ?

 8 ഈശന്നുനമ്മിൽകൃപവേണമെന്നു
 നമുക്കുമോഹംവളരുന്നുവെങ്കിൽ
 മോശംവരാതന്യജനങ്ങളോടു
 നമുക്കുമുള്ളിൽകൃപതോന്നിടേണം

ഷേക്സ്പിയരുടെ ഒരു നാടകത്തിൽ നിന്നു തർജിമ.

കേ, സി, കേശവപിള്ള


"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/75&oldid=205967" എന്ന താളിൽനിന്ന് ശേഖരിച്ചത്