താൾ:Padya padavali 7 1920.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൦൩
കണ്വാശ്രമം

വാതാപോതങ്ങളാലുംസേവ്യമാശ്രമദേശം
ചിത്തപ്രഹ്ലാദോത്ഭവമെത്രയുമെന്നുനിന-
ച്ചുത്തമനായനൃപൻവിസ്മയംപൂണ്ടാനേറ്റം.
മാലിനിയായനദിതന്നുടെതീരത്തിങ്കൽ
കാലദോഷാദികൂടാതാശ്രമംമനോഹരം,
സന്തതംനരനാരായണന്മാർമരുവീടും
ബദൎയ്യാശ്രമംഗംഗതന്നാലെന്നതുപോലെ
മാലിനിദിതന്നാൽശോഭിതദേശംകണ്ടു
മായകൊണ്ടുണ്ടാംമഹാമോഹങ്ങൾനീക്കിനിത്യം
ന്യായതത്വാൎത്ഥവിജ്ഞാനാദിസമ്പന്നന്മാരായ്,
ബോധമേറിയമുനിപ്രവരശിഷ്യന്മാരായ്
വേദപാരഗന്മാരാംബഹൃചമുഖ്യന്മാരാൽ
പ്രേൎയ്യമാണങ്ങളാകുംസംഹിതാപദങ്ങളെ-
ദ്ധാൎയ്യമാണാൎത്ഥത്തോടുംസുസ്വരവ്യക്തിയോടും
കേട്ടുകേട്ടാനന്ദിച്ചുചെന്നപ്പോൾകാണായ്‌വന്നു
വാട്ടമെന്നിയെയാഗശാലകൾപലതരം
... ... ... ... ...
ജാത്യാദിവൈരംവെടിഞ്ഞീടിനജന്തുക്കളും
ജാത്യാദികുസുമിതലതികാവലികളും
പ്രീത്യാകണ്ടുണ്ടായൊരുപരമാനന്ദത്തോടും
ഭീത്യാസാത്വികമത്യാമഞ്ജുളതരഗത്യാ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/77&oldid=206017" എന്ന താളിൽനിന്ന് ശേഖരിച്ചത്